കായംകുളം: കായംകുളം കറ്റാനത്ത് വിവാഹ ശേഷം വധു -വരൻമാരുടെ യാത്രയ്ക്ക് ആംബുലൻസ് ദുരുപയോഗം ചെയ്തതിൽ നടപടി. മോട്ടർ വാഹന വകുപ്പ് ആംബുലൻസ് പിടിച്ചെടുക്കുകയും പെര്‍മിറ്റ് റദ്ദാക്കുകയും ചെയ്തു. ആംബുലൻസ് ഡ്രൈവറുടെ ലൈസൻസും സസ്പെൻഡ് ചെയ്തു. രോഗിയെയും കൊണ്ട് പോകുന്നതു പോലെ സൈറൺ മുഴക്കിയാണ് വധു വരന്മാരുമായി ആംബുലൻസ് സഞ്ചരിച്ചത്. മറ്റു വാഹനങ്ങൾ അനുഗമിച്ചു.വീട്ടുപടിക്കൽ ആംബുലൻസ് നിർത്തി കൈകോർത്തു പിടിച്ച് നടന്നു നീങ്ങുന്ന വരനെയും വധുവിനെയും ദൃശ്യങ്ങളിൽ കാണാം. കായംകുളത്തെ സ്വകാര്യ ആംബുലന്‍സാണ് യാത്രയ്ക്ക് ദുരുപയോഗിച്ചത്. കറ്റാനത്തെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരനാണ് വരൻ. മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ എസ്.സുബി, അജിത് കുമാർ, ഗുരുദാസ് എന്നിവരടക്കമുള്ള സംഘമാണ് ആംബുലൻസ് പിടിച്ചെടുത്തത്. ആംബുലൻസുകൾ ദുരുപയോഗിക്കുന്നത് തടയാൻ പരിശോധന കർശനമാക്കുമെന്ന് മോട്ടോർ വാഹന വകുപ്പ് വൃത്തങ്ങൾ അറിയിച്ചു.
Related Articles
Check Also
Close-
വ്യാജ, അസത്യ വാർത്തകളുടേയും പണം നൽകിയുള്ള വാർത്തകളുടേയും കാലം: സ്പീക്കർ
September 14, 2021