കാള്‍ ദീദി സേവ് ഇന്ത്യ ക്യാമ്പയിന്‍ കമ്മിറ്റി ചെയര്‍മാനും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ സുഭാഷ് കുണ്ടന്നൂരിന്റെ വിയോഗം പാര്‍ട്ടിയ്ക്ക് വലിയ തിരിച്ചടിയാണ് നല്‍കിയിരിക്കുന്നത്. വടക്കുകിഴക്കന്‍ മേഖലയില്‍ ശക്തമായ പാര്‍ട്ടി നേതൃത്വമാകാനുള്ള തൃണമൂലിന്റെ തയ്യാറെടുപ്പുകള്‍ക്കിടെയാണ് പാര്‍ട്ടി തിരിച്ചടിയെന്നോണം പ്രിയനേതാവിന്റെ വിയോഗം. കേരളത്തിന്റെ രാഷ്ട്രീയ സിരാകേന്ദ്രങ്ങളെ ലക്ഷ്യം വച്ചുള്ള തൃണമൂലിന്റെ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കാനുള്ള പരിശ്രമങ്ങള്‍ക്കിടെയാണ് ലക്ഷ്യം പൂര്‍ത്തികരിക്കാന്‍ സാധിക്കാതെ നേതാവ് സുഭാഷ് കുണ്ടന്നൂരിന് പടിയിറങ്ങേണ്ടി വന്നത്. അപ്രതീക്ഷിതമായ മരണത്തില്‍ നിശ്ചലമായിരിക്കുകയാണ് പാര്‍ട്ടി നേതാക്കളും പ്രവര്‍ത്തകരും. അദ്ദേഹത്തിന്റെ വിയോഗം അറിഞ്ഞതിന് ശേഷം നിരവധി നേതാക്കളാണ് അവസാന യാത്രമൊഴിയുമായി എത്തുന്നത്.
പ്രിയ നേതാവിന്റെ വിയോഗത്തെ തുടര്‍ന്ന് കാള്‍ ദീദി സേവ് ഇന്ത്യ ജനറല്‍ കണ്‍വീനര്‍ സി ജി ഉണ്ണി സമൂഹമാധ്യമം വഴി പങ്ക് വെച്ച കുറിപ്പ് ഹൃദയഭേദകമാകുന്നു.
കുറിപ്പിന്റെ പൂര്‍ണ്ണരൂപം;
പ്രിയ നേതാവും ജ്യേഷ്ഠതുല്യനുമായ സുഭാഷ്ജി (സുഭാഷ് കുണ്ടന്നൂര്‍ ) യുടെ വിയോഗം ഉള്‍ക്കൊള്ളാന്‍ സാധിക്കുന്നില്ല. കൊവിഡ് ബാധിതനായിരുന്നു. ആരോഗ്യം മെച്ചപ്പെട്ടു വരുന്നുവെന്നും വൈകാതെ നേരില്‍ കാണാമെന്നും പറഞ്ഞ് ഫോണ്‍ സംഭാഷണം അവസാനിപ്പിച്ചതാണ്. ഇനി ഒരു കൂടിക്കാഴ്ച അസാധ്യമാണല്ലോ എന്ന് ഓര്‍ക്കുമ്പോള്‍ വല്ലാത്തൊരു ശൂന്യത ; വേദന .
കെ എസ് യു എന്ന വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിലൂടെ രാഷ്ട്രീയ ജീവിതം ആരംഭിച്ച സുഭാഷ്ജി കെ കരുണാകരനൊപ്പം അടിയുറച്ചു നിന്ന കോണ്‍ഗ്രസുകാരനായിരുന്നു. എരുമപ്പെട്ടി ഗ്രാമ പഞ്ചായത്തംഗമായും ഡിക്കിന്റെ തൃശൂര്‍ ജില്ലാ കമ്മിറ്റി അംഗമായും സ്തുത്യര്‍ഹമായ സേവനം അനുഷ്ഠിച്ച സുഭാഷ് ജി ലീഡറുടെ വിയോഗ ശേഷമാണ് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേരുന്നത്.
മമതാ ബാനര്‍ജിയുടെ നേതൃത്വത്തില്‍ രാജ്യത്ത് ഒരു മതേതര മുന്നണി അധികാരത്തില്‍ വരുന്നത് സ്വപ്നം കണ്ടിരുന്നു അദ്ദേഹം. ആ സ്വപ്ന സാഫല്യത്തിനായി കേരളത്തില്‍ തൃണമൂലിനെ ശക്തിപ്പെടുത്താന്‍ സുഭാഷ്ജി കഠിനമായി പരിശ്രമിച്ചു. അദ്ദേഹം ചെയര്‍മാനായിട്ടുള്ള കാള്‍ ദീദി സേവ് ഇന്ത്യ ക്യാമ്പയിനിന്റെ ഭാഗമാകാന്‍ സാധിച്ചത് വലിയ ഭാഗ്യവും അനുഭവവുമായിരുന്നു. വിവിധ മേഖലകളില്‍ നിന്നായി ധാരാളം പേര്‍ ഈ ക്യാമ്പയിന്റെ ഭാഗമായി മാറി.
കഴിഞ്ഞ ദിവസം ഫോണില്‍ സംസാരിച്ചപ്പോഴും വളരെ പോസിറ്റീവായി കാര്യങ്ങള്‍ പോകുന്നതിലെ സന്തോഷമാണ് സുഭാഷ്ജി പങ്കു വെച്ചത്.
ധൈര്യമായി മുന്നോട്ട് പോകൂ എന്ന അദ്ദേഹത്തിന്റെ ആഹ്വാനമാണ് ഇപ്പോഴും കാതുകളില്‍ മുഴങ്ങുന്നത്. സുഭാഷ്ജിയുടെ ഓര്‍മകള്‍ കേരള തൃണമൂല്‍ കോണ്‍ഗ്രസിനെ മുന്നോട്ട് നയിക്കും, അദ്ദേഹത്തിന്റെ സ്വപ്ന സാഫല്യത്തിനായി ഞങ്ങള്‍ യാത്ര തുടരും .
സുഭാഷ്ജിയുടെ ഓര്‍മകള്‍ക്ക് മുന്നില്‍ പ്രണാമം അര്‍പ്പിക്കുന്നു..
സി ജി ഉണ്ണി
ജനറല്‍ കണ്‍വീനര്‍
കാള്‍ ദീദി സേവ് ഇന്ത്യ
പാര്‍ട്ടിയെ വിപുലീകരിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ സജീവമായി തുടരുന്നതിനിടയൊണ് പ്രിയനേതാവിനെ മരണം കവര്‍ന്നെടുക്കുന്നത്.