കൊച്ചി:കമ്യൂണിക്കേഷന്‍ ആപ് ആയ ടെലഗ്രാം കേന്ദ്രീകരിച്ച് എറണാകുളത്തെ പ്രമുഖ സ്‌കൂളിലെ വിദ്യാര്‍ഥിനികള്‍ ഉള്‍പ്പെടുന്ന സെക്‌സ് വീഡിയോ ചാറ്റ് ഗ്രൂപ്പ് പ്രവര്‍ത്തിക്കുന്നതായി പരാതി. ഒരു വിദ്യാര്‍ഥിനിയുടെ അമ്മ നല്‍കിയ പരാതിയില്‍ പോക്‌സോ വകുപ്പ് പ്രകാരം അറസ്റ്റ് നടന്നതായി സൂചന. മറ്റൊരു ജില്ലയിലെ പോലീസ് സ്‌റ്റേഷനിലാണ് പരാതി നല്‍കിയത്.
പതിനാലോളം സ്‌കൂള്‍ വിദ്യാര്‍ഥിനികളാണ് ടെലിഗ്രാം ഗ്രൂപ്പിലുള്ളത്. വിദ്യാര്‍ഥികള്‍ ഉള്‍പ്പെടുന്ന ഗ്രൂപ്പിലേക്ക് മുതിര്‍ന്നവരുടെ ഒരു വൃന്ദം തന്നെ സെക്‌സ് ചാറ്റിനായും നഗ്നതാ പ്രദര്‍ശനത്തിനായും സ്ഥിരമായി എത്തുന്നു. ഇവര്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ സൗഹൃദം നടിച്ച് തെറ്റായ മാര്‍ഗത്തിലൂടെ സഞ്ചരിക്കുവാന്‍ പ്രേരിപ്പിക്കുന്നതായാണ് ആരോപണം. എറണാകുളം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സെക്‌സ് റാക്കറ്റ് ഈ ഗ്രൂപ്പിന് പിറകില്‍ പ്രവര്‍ത്തിക്കുന്നതായും മനുഷ്യാവകാശ പ്രവര്‍ത്തകനായ പ്രമുഖ അഭിഭാഷകന്‍ ആരോപിക്കുന്നു. സംസ്ഥാന ശിശുക്ഷേമ വകുപ്പിലും പരാതി എത്തിയതായി അറിയുന്നു. അടുത്ത ദിവസം തന്നെ എറണാകുളത്തെ സ്‌കൂള്‍ കേന്ദ്രീകരിച്ച് വകുപ്പ് തല അന്വേഷണമുണ്ടായേക്കും.
ടെലഗ്രാം ഗ്രൂപ്പ് കേന്ദ്രീകരിച്ച് പോലീസിന് തലവേദന സൃഷ്ടിക്കുന്ന കേസുകള്‍ അടിക്കടി ഉണ്ടാവുകയാണ്. കോട്ടയത്ത് കപ്പിള്‍ സ്വാപിംഗ് വിവാദ സംഭവം അരങ്ങേറിയിരുന്നു. ഇതുംടെലഗ്രാമിലെ രഹസ്യ ഗ്രൂപ്പ് വഴിയാണ് നടന്നിരുന്നത്. എന്നാല്‍, ഇവിടെ സാഹചര്യം കുറേക്കൂടി ഭീതിതമാകുന്നത് സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ വീട്ടുകാരറിയാതെ ഇത്തരം സെക്‌സ് റാക്കറ്റുകളൊരുക്കുന്ന കെണിയില്‍ ചെന്ന് വീഴുന്നതാണ്. പോലീസ് സൈബര്‍ വിംഗ് ഈ ഗ്രൂപ്പിന് പിറകില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്താനുള്ള ആത്മാര്‍ഥമായ ശ്രമത്തിലാണെന്ന് അറിയുന്നു.