കോഴിക്കോട്: അന്യാധീനപ്പെട്ട വഖഫ് സ്വത്തുക്കളെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്നും, റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കണമെന്നും സംസ്ഥാന വഖഫ് ബോര്‍ഡിനോട് ആവശ്യപ്പെട്ട് വഖഫ് ആക്ഷന്‍ കൗണ്‍സില്‍ നേതൃയോഗം. വഖഫ് കയ്യേറ്റങ്ങളെക്കുറിച്ച് സംസ്ഥാന വഖഫ് ബോര്‍ഡിന്റെ മുമ്പില്‍ നിലനില്‍ക്കുന്ന നൂറുക്കണക്കില്‍ പരാതികളില്‍ എത്രയും പെട്ടെന്ന് തീര്‍പ്പുകല്‍പിക്കാനും വഖഫ് ബോര്‍ഡ് നടപടികള്‍ കൈക്കൊള്ളണമെന്ന് ആക്ഷന്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടു. വഖഫ് കയ്യേറ്റങ്ങളെക്കുറിച്ച് സ്വന്തം നിലയില്‍ വിശദമായ വസ്തുതാ അന്വേഷണം നടത്താനും വഖഫ് സംരക്ഷണവുമായി ബന്ധപ്പെട്ട് എല്ലാ ജില്ലകളിലും ബോധവല്‍ക്കരണ പരിപാടികള്‍ നടത്താനും യോഗം തീരുമാനിച്ചു.അഡ്വ.പി ടി എ റഹീം എം എല്‍ എ അദ്ധ്യക്ഷത വഹിച്ചു.ഉമര്‍ ഫൈസി മുക്കം, എ പി അബ്ദുല്‍ വഹാബ്, മോയിന്‍ ബാപ്പു, എന്‍ കെ.അബ്ദുല്‍ അസീസ്, ഉമര്‍ ഏറാമല, സി പി നാസര്‍കോയ തങ്ങള്‍, ഒ പി ഐ കോയ ,കെ കെ മുഹമ്മദ്, ടി ടി സുലൈമാന്‍, രിയാസുദ്ധീന്‍ കെ പി ,വി ഉമര്‍, എം എം നസ്‌റുദ്ദീന്‍, സംസാരിച്ചു. വഖഫ് ആക്ഷന്‍ കൗണ്‍സില്‍ വിപുലീകരിച്ചു. ഭാരവാഹികളായി അഡ്വ.പി ടി എ റഹീം എം എല്‍ എ (ചെയര്‍മാന്‍) ഉമര്‍ ഫൈസി മുക്കം, മുഹമ്മദലി സഖാഫി വള്ള്യാട്, കെ വി മോയിന്‍ ബാപ്പു (വൈസ് ചെയര്‍മാന്‍) പ്രൊഫ.എ പി അബ്ദുല്‍ വഹാബ് (ജന. കണ്‍വീനര്‍) , ഉമര്‍ ഏറാമല, എന്‍ കെ.അബ്ദുല്‍ അസീസ് (കണ്‍വീനര്‍) പി മുഹമ്മദ് യൂസുഫ് പന്നൂര്‍ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു. അഡ്വ.പി എം സഫറുല്ലയെ ലീഗല്‍ സെല്‍ കണ്‍വീനറായും തെരഞ്ഞെടുത്തു.