കൊച്ചി: കേന്ദ്രസര്‍ക്കാരിന്റെ നടപടിക്കെതിരെ മീഡിയ വണ്‍ ചാനല്‍ നല്‍കിയ ഹര്‍ജി തള്ളി ഹൈക്കോടതി.സംപ്രേഷണ വിലക്ക് നീക്കണമെന്ന് ആവശ്യപ്പെട്ട് മാധ്യമം ബ്രോഡ് കാസ്‌റ് ലിമിറ്റഡ് നല്‍കിയ ഹര്‍ജിയാണ് ഹൈക്കോടതി തള്ളിയത്. രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് ഹൈക്കോടതി വിശദീകരിച്ചു. ഹര്‍ജി തള്ളിയത്തോടെ മീഡിയ വണ്‍ ചാനലിനുള്ള വിലക്ക് ഇതോടെ പ്രാബല്യത്തില്‍ വരും.
രാജ്യ സുരക്ഷയുമായി ബന്ധപ്പെട്ടാണ് സംപ്രേഷണം തടഞ്ഞതെന്നും വിഷയത്തില്‍ കോടതി ഇടപെടരുതെന്നും കേന്ദ്രം അറിയിച്ചു.സുരക്ഷാ അനുമതിയുമായി ബന്ധപ്പെട്ട മാര്‍ഗരേഖകള്‍ പരിശോധിക്കുന്നതിനിടെയാണ് ചാനലിനെതിരെ നടപടി. സുരക്ഷാ അനുമതി നിഷേധിച്ചതുമായി ബന്ധപ്പെട്ട രേഖകള്‍ കേന്ദ്രം ഹൈക്കോടതിക്ക് കൈമാറി. റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ ഗുരുതരമെന്ന് നിരീക്ഷിച്ച ഹൈക്കോടതി ഹര്‍ജി തള്ളുകയായിരുന്നു. അതേസമയം വാര്‍ത്താവിനിമയ മന്ത്രാലയവും സ്ഥാപനവും തമ്മിലുള്ള കേസില്‍ ജീവനക്കാരും കേരള പത്രവര്‍ത്തക യൂണിയനും കക്ഷി ചേരുന്നതിനെ കേന്ദ്ര സര്‍ക്കാര്‍ എതിര്‍ത്തു.