കോഴിക്കോട് : കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തിലെ കൊലപാതകത്തിന് പിന്നാലെ രണ്ട് അന്തേവാസികള്‍ ചാടിപ്പോയി. ഒരു പുരുഷനും ഒരു സ്ത്രീയുമാണ് രക്ഷപെട്ടത്. ഉമ്മുക്കുല്‍സു, ഷംസുദീന്‍ എന്നിവരെയാണ് കാണാതായത്. കഴിഞ്ഞ മാസമാണ് ഇരുവരെയും ചികിത്സയുടെ ഭാഗമായി ഇവിടെ പ്രവേശിപ്പിച്ചത്.
കഴിഞ്ഞ ദിവസം കൊലചെയ്യപ്പെട്ട അന്തേവാസി കിടന്ന വാര്‍ഡിലെ വനിതാ അന്തേവാസിയാണ് ചാടി രക്ഷപ്പെട്ടത്. ഭിത്തി തുരന്നാണ് രക്ഷപ്പെട്ടതെന്ന് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി. സംഭവത്തില്‍ മെഡിക്കല്‍ കോളേജ് പോലീസ് കേസെടുത്തിട്ടുണ്ട്.
469 അന്തേവാസികള്‍ ചികിത്സയിലുള്ള ആശുപത്രിയില്‍ നാല് സുരക്ഷാ ജീവനക്കാര്‍ മാത്രമാണ് കുതിരവട്ടത്തുള്ളത്. വലിയസുരക്ഷാ വീഴ്ചയാണ് ജീവനക്കാരുടെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നതെന്ന് പോലീസ് പറഞ്ഞു.
അതേസമയം കഴിഞ്ഞ ദിവസം ഇവിടെ നടന്ന അന്തേവാസിയുടെ കൊലപാതകവുമായി നിലവിലെ സംഭവത്തിന് ബന്ധമില്ലെന്നാണ് പ്രാഥമിക നിഗമനം.