KERALAlocaltop news

കോഴിക്കോട് നഗരത്തിലെ കുടിവെള്ള വിതരണം കാര്യക്ഷമമാക്കുന്നതിന് നടപടികൾ സ്വീകരിക്കും

കോഴിക്കോട് :

കോഴിക്കോട് നഗരത്തിലെ  കുടിവെള്ള വിതരണം കാര്യക്ഷമമാക്കുന്നതിന് അടിയന്തിര നടപടികൾ സ്വീകരിക്കുന്നതിന് വാട്ടർ അതോറിറ്റിക്ക് നിർദ്ദേശം നൽകി.  കോർപ്പറേഷൻ കൌൺസിൽ ഹാളിൽ  വിളിച്ചു ചേർത്ത കൌൺസിലർമാരുടെയും വാട്ടർ അതോറിറ്റി ജീവനക്കാരുടെയും സംയുക്ത യോഗത്തിൽ മേയർ ഇത് സംബന്ധിച്ച് വാട്ടർ അതോറിറ്റി എക്സിക്യൂട്ടീവ് എഞ്ചിനീയറെ ചുമതലപ്പെടുത്തി.

നഗരസഭാ പരിധിയിലെ വിവിധ പ്രദേശങ്ങളിൽ കുടിവെള്ള വിതരണവുമായി ബന്ധപ്പെട്ട് നിലവിലുള്ള പ്രശ്നങ്ങളും പരാതികളും  കൌൺസിലർമാർ യോഗത്തിൽ ഉന്നയിച്ചു. പൈപ്പ് ലൈൻ പൊട്ടി വെള്ളം പാഴാകുന്നതാണ് പ്രധാന പ്രശ്നമെന്ന് കൌൺസിലർമാർ ചൂണ്ടിക്കാട്ടി. ഇത് ശ്രദ്ധയിൽപ്പെടുത്തിയാലും യഥാസമയം പരിഹരിക്കപ്പെടുന്നില്ലെന്നും  പരാതികൾ യഥാസമയം പരിഹരിക്കുന്നതിന് വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർ കൂടുതൽ ജാഗ്രത പുലർത്തണമെന്നും കൌൺസിലർമാർ യോഗത്തിൽ ആവശ്യപ്പെട്ടു.

പൈപ്പ് ലൈൻ പൊട്ടി കുടിവെള്ളം പാഴാകുന്നത് ഉൾപ്പെടെയുള്ള പ്രാദേശികമായുള്ള പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനായി സെക്ടർ അടിസ്ഥാനത്തിൽ വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരുടെയും കൌൺസിലർമാരുടെയും യോഗം വിളിച്ചു ചേർക്കുന്നതിന് യോഗത്തിൽ തീരുമാനമെടുത്തു.  ഇതിന് പുറമെ കോർപ്പറേഷൻ നേരിട്ട് വാട്ടർ അതോറിറ്റിയിലെ കരാറുകാരുടെ യോഗം വിളിച്ചു ചേർത്ത് അറ്റകുറ്റ പ്രവൃത്തികൾ വേഗത്തിലാക്കുന്നതിന് നിർദ്ദേശം നൽകുന്നതാണ്.    നഗരസഭാ പരിധിയിൽ ഉപയോഗിക്കാതെ പ്രവർത്തന രഹിതമായി കിടക്കുന്ന പൊതുടാപ്പുകൾ നിർത്തലാക്കുന്നതിന് നടപടി സ്വീകരിക്കുന്നതിനും യോഗം തീരുമാനമെടുത്തു.  പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിനും അറ്റകുറ്റപ്പണി നടത്തുന്നതിനുമായി വാട്ടർ അതോറിറ്റി കരാറുകാർ റോഡ് കട്ട് ചെയ്യുമ്പോൾ യഥാസമയം റീഫർമേഷൻ നടത്തുന്നതിന് നടപടികൾ സ്വീകരിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുന്നതിന് വാട്ടർ അതോറിറ്റിയെ ചുമതലപ്പെടുത്തി.  ഇടനിലക്കാരുടെ ചൂഷണം തടയുന്നതിനായി ഗാർഹിക കുടിവെള്ള കണക്ഷനുള്ള അപേക്ഷകൾ ഗുണഭോക്താവിന് നേരിട്ട് വാട്ടർ അതോറിറ്റിയിൽ സമർപ്പിക്കുകയോ അല്ലെങ്കിൽ ഇ-ടാപ്പ് എന്ന ഓൺലൈൻ സംവിധാനം വഴി അപേക്ഷിക്കുകയോ ചെയ്യാവുന്നതാണെന്ന് വാട്ടർ അതോറിറ്റി അറിയിച്ചു.

രാവിലെ 11.30-ന് കോർപ്പറേഷൻ കൌൺസിൽ ഹാളിൽ വെച്ച് ചേർന്ന യോഗത്തിൽ മേയർ ഡോ.എം.ബീന ഫിലിപ്പ് അദ്ധ്യക്ഷം വഹിച്ചു.  ഡെപ്യൂട്ടി മേയർ .സി.പി.മുസാഫർ അഹമ്മദ്, സ്ഥിരം സമിതി ചെയർമാന്മാരായ .പി.ദിവാകരൻ,  .പി.സി.രാജൻ, ഡോ.എസ്.ജയശ്രീ, .കൃഷ്ണകുമാരി.കെ, .ഒ.പി.ഷിജിന, കൌൺസിലർമാരായ കെ.സി.ശോഭിത, .കെ.മൊയ്തീൻ കോയ, .എൻ.സി.മോയിൻകുട്ടി, .എസ്.കെ.അബൂബക്കർ, ശ്രീ.ടി.രെനീഷ്, ശ്രീ.ഒ.സദാശിവൻ, ശ്രീ.എം.പി.സുരേഷ്,  ശ്രീ.ഇ.എം.സോമൻ, ശ്രീ. വി.പി..മനോജ്, അഡ്വ.ജംഷീർ, ശ്രീമതി.സുജാത കൂടത്തിങ്കൽ, ശ്രീ.വി.കെ. മോഹൻദാസ്, ശ്രീ.സി.പി.സുലൈമാൻ, ശ്രീ.എം.പി.ഹമീദ്, ശ്രീ.രാജീവ്, ശ്രീ.വരുൺ ഭാസ്ക്കർ,  ശ്രീ.എം.എൻ.പ്രവീൺ, ശ്രീ.ടി.സുരേഷ് കുമാർ, .രമ്യ സന്തോഷ്, .പ്രേമലത, . സരിത പറയേരി തുടങ്ങിയ കൌൺസിലർമാർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close