കോഴിക്കോട്: കുടുംബശ്രീയുടെ നേതൃത്വത്തിൽ ആരംഭിച്ച മഹിളാ മാൾ അടച്ചു പൂട്ടി വനിതാ സംരംഭകരെ വഴിയാധാരമാക്കിയ കോർപറേഷൻ ഭരണകൂടത്തിൻ്റെ വഞ്ചനക്ക് എതിരെ പ്രക്ഷോഭം തുടരാൻ യു.ഡി.എഫ്. കൗൺസിൽ പാർട്ടി യോഗം തീരുമാനിച്ചു.കുടുംബശ്രീയിലെ 10 വർഷത്തെ കണക്ക് ഓഡിറ്റിന് വിധേയമാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.പ്രതിഷേധ സൂചകമായി നാളെ (ബുധൻ) കോർപറേഷൻ ഓഫീസിന് മുന്നിൽ പകൽ ഒരു മണിക്ക് കൗൺസിലർമാർ നിൽപ് സമരം നടത്തും.പ്രതിപക്ഷ നേതാവ് കെ.സി.ശോഭിത അദ്ധ്യക്ഷയായി.കെ.മൊയ്തീൻകോയ, എസ്.കെ.അബൂബക്കർ ,ആയിശബി പാണ്ടികശാല,എം-സി.സുധാമണി, കെ. നിർമ്മല, കവിത അരുൺ, സൗഫിയ അനീഷ്, അൽഫോൺസ ടീച്ചർ, കെ.പി.രാജേഷ്, കെ റംലത്ത്, അജീബ ഷമീൽ, സാഹിദ സുലൈമാൻ, പ്രസംഗിച്ചു .മാർച്ച് 10ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉൽഘാടനം ചെയ്യുന്ന പ്രതിഷേധ സംഗമം ഗംഭീരമാക്കാൻ പരിപാടി തയാറാക്കി.