കൽപറ്റ :
സംസ്ഥാന സർക്കാരിനും, നീതിന്യായ വകുപ്പിനും, വ്യാപാരി വ്യവസായികൾക്കും, കെട്ടിട ഉടമകൾക്കും ഒരേ പോലെ ഗുണപ്രദമായ മാതൃക വാടക നിയമം കേരള സംസ്ഥാനത്ത് എത്രയും പെട്ടെന്ന് നടപ്പിലാക്കണമെന്ന് കല്പറ്റയിൽ ചേർന്ന കെട്ടിട ഉടമകളുടെ സംഘടനയായ ബിൽഡിംഗ് ഓണേർസ് അസോസിയേഷൻ സ്റ്റേറ്റ് കമ്മിറ്റി സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു,
പുതിയ സംസ്ഥാന ഭാരവാഹികളായി പ്രസിഡണ്ട് അഡ്വ: യു എ ലത്തീഫ് എം എൽ എ യും വർക്കിംഗ് പ്രസിഡണ്ടായി അച്ചമ്പാട്ട് ബീരാൻ കുട്ടി, വൈസ് പ്രസിഡണ്ടുമാർ: സബാഹ് വേങ്ങര. (മലപ്പുറം) സലാഹുദീൻ ഹാജി (കണ്ണൂർ) അബ്ബാസ് ഹാജി (വയനാട്) ഫാറൂഖ് (കാസർഗോഡ്) വി.പി അബൂബക്കർ ഹാജി (വയനാട്) അലി ഇ.എൻ (മലപ്പുറം),
ജന സെക്രട്ടറി അലി ബ്രാൻ.
സെക്രട്ടറിമാരായി
ഫക്രുദീൻ തങ്ങൾ, അബ്ദുൽ മനാഫ്. യു.എ
അഡ്വ. ജസ്റ്റസ് കെ പൗലോസ് അഡ്വ: രാജീവ് ചേക്കുപ്പ ഖാദർ എന്നിവരെയും
ട്രഷറർ ഹസ്സൻ ഹാജി (പാലക്കാട്)
ലീഗൽ അഡ്വൈസറായി അഡ്വ: അബ്ദുറഹിമാൻ ബക്കർ പളളിയാൽ, ഓഡിറ്ററായി ഹസ്സൻ മാസ്റ്ററെയും തെരഞ്ഞെടുത്തു,