KERALAlocaltop news

കാറിടിപ്പിച്ച് സെന്റ് ഓഫ് ; വിദ്യാർത്ഥികൾക്കെതിരെ കേസ്

കോഴിക്കോട്: മലബാര്‍ ക്രിസ്ത്യന്‍ കോളേജിൽ ഹയർ സെക്കൻഡറി   വിദ്യാർത്ഥികളുടെ സെന്റ് ഓഫ് ആഘോഷത്തിനിടെ ഗ്രൗണ്ടില്‍ വാഹനം ഓടിച്ച വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസ്. അപകടകരമാംവിധം വാഹനം ഓടിച്ചതിനാണ് വിദ്യാർത്ഥികള്‍ക്കെതിരെ കേസെടുത്തത്.അമിത വേഗതയില്‍ എത്തിയ കാര്‍ ബൈക്കിനെ ഇടിച്ചു തെറിപ്പിച്ചു. സംഭവത്തില്‍ മോട്ടോര്‍ വാഹന വകുപ്പ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സെന്റ് ഓഫ് ആഘോഷം അതിരുവിടുന്നുവെന്ന ആരോപണം വ്യാപകമാകുന്നതിനിടയിലാണ് കോളേജില്‍ വാഹനാപകടം ഉണ്ടായത്. അതേസമയം, രണ്ട് വാഹനങ്ങള്‍ കസ്റ്റഡിയില്‍ എടുത്തതായും സംഭവത്തില്‍ കര്‍ശന നടപടി കൈകൊള്ളുമെന്നും ആര്‍ടിഒ അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close