കോഴിക്കോട് :
സമാന്തര എക്‌സ്‌ചേഞ്ച് കേസ് ദേശീയ അന്വേഷണ ഏജന്‍സിക്ക് (എന്‍.ഐ.എ) കൈമാറണമെന്ന് ശുപാര്‍ശ. കേസ് അന്വേഷിച്ച മുന്‍ സി ബ്രാഞ്ച് അസി. കമ്മിഷണര്‍ ടി.പി ശ്രീജിത്താണ് ഇതുസംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കിയത്.
കഴിഞ്ഞ ദിവസം ശ്രീജിത്തിനെ വയനാട് സ്പഷൽബ്രാഞ്ചിലേക്ക്സ്ഥലം മാറ്റിയിരുന്നു. സ്ഥലം മാറ്റുമെന്ന് മുഖ്യപ്രതി ഭീഷണിപ്പെടുത്തിയതിന് പിന്നാലെയാണ് സ്ഥലം മാറ്റം ഉണ്ടായത്. പ്രമുഖ പാർട്ടിയുടെ ജില്ലാ നേതാവ് മുഖേന നടന്ന സ്ഥലം മാറ്റത്തിന് പിന്നിൽ വൻ സാമ്പത്തിക ഇടപാട് നടന്നതായി പറയുന്നു. എന്നാൽ ഉത്തരവ് ഇറങ്ങുന്നതിന് മുൻപ് കേസ് ദേശീയ അന്വേഷണ ഏജന്‍സിക്ക് കൈമാറണമെന്ന് പ്രത്യേക അന്വേഷണ സംഘം മേധാവി ചൈത്ര തെരേസ ജോണിന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.
നേരത്തേ, എന്‍.ഐ.എ സംഘം കോഴിക്കോട് ജില്ലാക്രൈംബ്രാഞ്ച് ഓഫിസിലെത്തി കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ശേഖരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കേസ് എന്‍.ഐ.എയ്ക്ക് കൈമാറാന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ ശുപാര്‍ശ നല്‍കിയിരിക്കുന്നത്.
ഗള്‍ഫ് രാജ്യങ്ങള്‍ക്ക് പുറമേ പാകിസ്താന്‍, ചൈന, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ നിന്ന് സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് വഴി ഇന്ത്യയിലേയ്ക്കും തിരിച്ചും ബന്ധപ്പെട്ടിരുന്നുവെന്നായിരുന്
കോഴിക്കോട്, ബംഗളൂരു സമാന്തര എക്‌സചേഞ്ച് കേസുകളിലെ പ്രതിയായ മലപ്പുറം ഇബ്രാഹിം പുല്ലാട്ടില്‍ 168 പാകിസ്ഥാന്‍ പൗരന്മാരുമായി ബന്ധപ്പെട്ടതിന്റെ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. പാകിസ്ഥാന്‍ സ്വദേശി, ബംഗ്ലാദേശ് സ്വദേശി സാഹിര്‍, ചൈന സ്വദേശികളായ ഫ്‌ളൈ, ലീ എന്നിവര്‍ക്ക് സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് വഴി ഇന്ത്യയിലേക്ക് റൂട്ട് വില്‍പന നടത്തിയിരുന്നതായി ഇബ്രാഹിം പുല്ലാട്ടില്‍ മൊഴി നല്‍കിയിട്ടുണ്ട്.