കോഴിക്കോട്∙ പോലീസ് കസ്റ്റഡിയിൽ എടുക്കാനെത്തിയ പോക്സോ കേസ് പ്രതിയെ വീടിന് സമീപത്തെ വഴിയരികിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ചെറുവണ്ണൂർ കമാന പാലത്തിനു സമീപം നാരാണത്ത് വീട്ടിൽ ജിഷ്ണു (26) ആണു മരിച്ചത്. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് പിതാവ് സുരേഷ് കുമാർരംഗത്തെത്തിയതിനെ തുടർന്ന് ക്രൈം ബ്രാഞ്ച്ജില്ലാ . അസി കമീഷണറെ അന്വേഷണത്തിനായി ചുമതലപ്പെടുത്തി. ബന്ധുക്കളുടെ നിർബന്ധ പ്രകാരം ആർഡിഒയുടെ നേതൃത്വത്തിലാണ് ഇൻക്വിസ്റ്റ് നടപടികൾ നടത്തിയത്. സംഭവത്തെ കുറിച്ച് പോലീസ് പറയുന്നതിങ്ങനെ…
കൽപറ്റ പോലീസ് സ്റ്റേഷനിൽ ഇയാൾക്കെതിരെ പോക്സോ കേസ് റജിസ്റ്റർ ചെയ്തിരുന്നു. സൈക്കിളിൽ സഞ്ചരിച്ച പെൺകുട്ടിയോട് മോശമായി പെരുമാറുകയും ഉപദ്രവിക്കാൻ ശ്രമിക്കുകയും ചെയ്തു എന്ന തായിരുന്നു പരാതി. ഇതുപ്രകാരം കഴിഞ്ഞ ദിവസം രാത്രി 10-നു നല്ലളം എസ്ഐ കെ.രഞ്ജിത്തിന്റെ നേതൃത്വത്തിൽ പോലീസ് ജിഷ്ണുവിന്റെ വീട്ടിൽ അന്വേഷണത്തിന് എത്തിയിരുന്നു. എന്നാൽ വീട്ടിൽ ജിഷ്ണു ഉണ്ടായിരുന്നില്ല.
വഴിയിൽ വച്ച് ഇയാളെ കണ്ടു പോലീസ് തിരക്കിയപ്പോൾ മറ്റൊരു പേരാണ് പറഞ്ഞത്. ഇതോടെ വീട്ടിലേക്ക് ജിഷ്ണുവിനെ തിരഞ്ഞു പോയ പോലീസ് തിരിച്ചു വരുമ്പോൾ ഒരാൾ ഓടിപ്പോകുന്നതായി വിവരം ലഭിക്കുകയായിരുന്നു.. സംശയം തോന്നി പിന്തുടർന്നു പോയപ്പോൾ വീടിനു സമീപത്തെ മതിലിനടുത്ത് വീണു കിടക്കുകയായിരുന്നു . ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. പോലിസ അസ്വാഭാവിക മരണത്തിന് കേസ് റജിസ്റ്റർ ചെയ്യുകയും ചെയ്തു.
അതേസമയം യുവാവിനെ പോലീസ് വീട്ടില് നിന്നുംഇറക്കികൊണ്ടുപോകുകയായി