വൈത്തിരി: ജില്ലയിലെ ഡിറ്റിപിസിക്ക് കീഴിലുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ ക്രമാതീതമായി വർധിപ്പിച്ച ചാർജ്ജ് വർദ്ധനവ് നടപ്പിലാക്കരുതെന്നു വയനാട് ടൂറിസം അസ്സിസിയേഷൻ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. നിലവിലുള്ള ചാർജ്ജുകൾ തന്നെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു കൂടുതലാണ്. ഇപ്പോൾ അടിയന്തിരമായി ചാർജ്ജ് വർധിപ്പിക്കേണ്ട യാതൊരു സാഹചര്യവും നിലവിലില്ല. ടൂറിസ്റ്റ് കേന്ദ്രങ്ങളിലെ സൗകര്യങ്ങൾ യാതൊന്നും തന്നെ വർധിപ്പിച്ചിട്ടില്ല.
സാധാരണക്കാരായിട്ടുള്ള വിനോദ സഞ്ചാരികളാണ് ജില്ലയിലെത്തുന്നത്. ഇപ്പോഴത്തെ ചാർജ്ജ് വർധന ക്രമേണ ഉയർന്നു വരുന്ന ടുറിസം മേഖലയെ പ്രതികൂലമായി ബാധിക്കുമെന്ന് യോഗം വിലയിരുത്തി.
പ്രസിഡന്റ് കെ പി സെയ്ത് അലവി അധ്യക്ഷത വഹിച്ചു. അനീഷ് ബി നായർ,അലി ബ്രാൻ, സൈഫുള്ള വൈത്തിരി, എ ഓ വർഗീസ്, സുമ പള്ളിപ്രം, അബ്ദുൾറഹ്മാൻ, ബാബു ബത്തേരി, സുബി ബത്തേരി, അൻവർ മേപ്പാടി എന്നിവർ സംസാരിച്ചു.