ഓമശ്ശേരി:
മുതിർന്ന മാധ്യമ പ്രവർത്തകനും
മാധ്യമം ന്യൂസ് എഡിറ്ററുമായിരുന്ന ഓമശ്ശേരി വേനപ്പാറ വടക്കും പുറത്ത് വി.പി.എ. അസീസ്
62 നിര്യാതനായി.
പ്രമേഹ രോഗത്തെ തുടർന്നു ചികിത്സയിലായിരുന്നു. ഓമശ്ശേരി ശാന്തി ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.
മാധ്യമത്തിന്റെ തുടക്കംമുതൽ
സബ് എഡിറ്ററായി ജോലി ചെയ്തു വരികയായിരുന്നു. നാലുവർഷം മുമ്പ് ന്യൂസ് എഡിറ്ററായാണ് വിരമിച്ചത്. മികച്ച എഴുത്തുകാരനായിരുന്നു. മാധ്യമത്തിലെ വിദേശ പേജ് ദീർഘകാലം കൈകാര്യം ചെയ്ത അസീസ് മലയാള മാധ്യമ രംഗത്ത് വിദേശ വാർത്തകൾക്കു ഇടം കിട്ടിയതിൽ അനൽപമായ പങ്കു വഹിച്ചിട്ടുണ്ട്. മാതൃഭൂമി, പ്രബോധനം, തുടങ്ങിയ ആനുകാലികങ്ങളിലും എഴുതിയിരുന്നു. ഇസ്ലാമിക വിജ്ഞാനകോശം ലേഖകനുമായിരുന്നു.
ഭാര്യ. സുബൈദ (അധ്യാപിക. അൽ മദ്രസത്തുൽ ഇസ്ലാമിയ ഓമശ്ശേരി )
മക്കൾ: ഡോ.ബാസിത്,സൽവ,സാബിത്, മർവ
മരുമക്കൾ: ഷുമൈസ് (അസി.പ്രെഫസർ ഫാറൂഖ് കോളജ് ), ആയിശ
സഹോദരങ്ങൾ:
വി.പി.ജമാലുദീൻ റിട്ട. അഡീ ഡയരക്ടർ കൃഷി വകുപ്പ്,ഡോ.വി.പി.ബഷീർ, ജമീല, ആയിഷ, സഫിയ, താഹിറ, ഷമീമ .