KERALAlocaltop news

ഹോട്ടലിലെ ശബ്ദമലിനീകരണം പരിശോധിക്കണം: മനുഷ്യാവകാശ കമ്മീഷൻ

 

കോഴിക്കോട് : കല്ലായി റോഡിലെ സ്വകാര്യ ഹോട്ടലിൽ നിന്നുള്ള ശബ്ദമലിനീകരണം പരിശോധിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.

കോഴിക്കോട് ജില്ലാ കളക്ടർക്കും കോഴിക്കോട് നഗരസഭാ സെക്രട്ടറിക്കുമാണ് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ ബൈജു നാഥ് ഉത്തരവ് നൽകിയത്. ജൂൺ 29ന് മുമ്പ് റിപ്പോർട്ട് സമർപ്പിക്കണം. കല്ലായി റോഡിലെ വുഡീസ് ഹോട്ടലിനെതിരെയാണ് പരാതി. ചാലപ്പുറം സ്വദേശികളായ കെ.ഹരികുമാറും കെ രാഘവനുമാണ് പരാതിക്കാർ. അടുക്കളയിൽ നിന്നാണ് അസഹനീയമായ ശബ്ദം ഉയരുന്നത്. മനുഷ്യാവകാശ കമ്മീഷൻ നിർദ്ദേശാനുസരണം മലിനീകരണ നിയന്ത്രണ ബോർഡ് പരിശോധന നടത്തിയപ്പോൾ യന്ത്രങ്ങൾ ഓഫാക്കി ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിച്ചതായി പരാതിയിൽ പറയുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close