KERALAlocaltop news

ദുബൈ ബുഡോകാൻ കപ്പ് . ചെറുവാടിയിലെ മൂവർ സഹോദരങ്ങൾക്ക് സ്വർണ മെഡൽ

 

ദുബൈ :  ദുബൈയിൽ നടന്ന ബുഡോകാൻ ഇന്റർ നാഷണൽ കരാട്ടെ കപ്പ് ചാമ്പ്യൻഷിപ്പിൽ മൂന്ന് മലയാളി സഹോദരങ്ങൾക്ക് ഒന്നാം സ്ഥാനത്തോടെ സ്വർണമെഡൽ. മൂന്ന് വിഭാഗങ്ങളിലായി നടന്ന മത്സരത്തിൽ കോഴിക്കോട് ജില്ലയിലെ മുക്കത്തിനടുത്ത ചെറുവാടി സ്വദേശികളായ നാഫിഹ് ഉസ്മാൻ സി.വി, ഗസൽ ഉസ്മാൻ, ദാനി ഉസ്മാൻ എന്നീ സഹോദരങ്ങളാണ് മികച്ച പ്രകടനത്തോടെ സ്വർണമെഡലിന് അർഹരായത്.
ഇവർ ദുബൈയിലാണിപ്പോൾ താമസം. യു.എയഇ കരാട്ടെ ഫെഡറേഷൻ ഇന്ത്യൻ കോ-ഓർഡിനേറ്ററും സാമൂഹ്യപ്രവർത്തകനുമായ ചെറുവാടിയിലെ സി.വി ഉസ്മാന്റെ മക്കളാണ് മൂന്ന് പേരും. ചെറുവാടിയിലെ കള്ളിമുറ്റം സ്‌കൂളിന്റെ മാനേജിംഗ് ഡയരക്ടറാണ്. ഈ മാസം 17 മുതൽ 19 വരെ പൂനയിലെ ബാലാവധി സ്‌റ്റേഡിയത്തിൽ നടക്കുന്ന നാഷണൽ കരാട്ടെ ചാമ്പ്യൻഷിപ്പിൽ കേരളത്തെ പ്രതിനിധീകരിച്ച് ഇദ്ദേഹത്തിന്റെ മൂത്ത മകൻ നാഫിഹ് ഉസ്മാൻ പങ്കെടുക്കും. നിലവിലിപ്പോൾ പുനെയിലാണിവർ ഉള്ളത്. കുമിത്തെ മത്സരത്തിൽ പല തവണ ചാമ്പ്യനായ നാഫിഹ് യു.എ.ഇ കരാട്ടെ നാഷണൽ മത്സരത്തിലെ സ്വർണമെഡൽ ജേതാവ് കൂടിയാണ്. ദുബൈ നാദ് അൽ ഹാമാർ ലിവാൻ ഇൻഡോർ സ്‌റ്റേഡിയത്തിൽ നടന്ന ചാമ്പ്യൻഷിപ്പിൽ അഞ്ചു വേദികളിലായി അഞ്ഞൂറിലധികം കരാട്ടെ അഭ്യാസികളാണ് മാറ്റുരച്ചത്.
മലയാളി സഹോദരങ്ങൾക്കു ലഭിച്ച ഈ സുവർണ നേട്ടത്തിൽ തിളങ്ങുകയാണ് ചെറുവാടി ഗ്രാമമിപ്പോൾ. മലയാളി സഹോദരങ്ങൾക്ക് വിദേശരാജ്യത്ത് ഇത്തരമൊരു നേട്ടം ചരിത്രത്തിൽ ഇത് ആദ്യമാണ്. അറബ് രാജ്യത്ത് ചെറുവാടി ഗ്രാമത്തിന്റെയും കേരളത്തിന്റെയും മുദ്ര പതിപ്പിച്ച പ്രതിഭകളെ ആദരിക്കാൻ കാത്തിരിക്കുകയാണ് ജന്മനാട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close