KERALAlocaltop news

ബഫർ സോൺ വിധി മറികടക്കാനായി കിഫയുടെ നിർദേശങ്ങൾ പരിഗണിക്കുമെന്ന് വനം മന്ത്രി A.K ശശീന്ദ്രൻ

കൽപ്പറ്റ :

സുപ്രിം കോടതിയുടെ ഇക്കോ സെൻസിറ്റിവ് സോൺ’ (ESZ ബഫർ സോൺ ) വിധിയെ മറികടക്കാനായി അന്തിമമായി വിജ്ഞാപനം ചെയ്യപ്പെടാത്ത വന്യ ജീവി സങ്കേതങ്ങളുടെ അതിർത്തി പുനർ നിർണയിച്ച് പ്രശനം പരിഹരിക്കാൻ ഉചിതമായ നടപടി സ്വീകരിക്കാമെന്ന് വനം മന്ത്രി കെ.ശശീന്ദ്രൻ പറഞ്ഞു.

കിഫ PRO പോൾ മാത്യൂസ്, വയനാട് ജില്ലാ കിഫ ഭാരവാഹികൾ, വയനാട് കോഫീ ഗ്രോവേർസ് അസോസിയേഷൻ ഭാരവാഹികൾ എന്നിവർ കൽപ്പറ്റയിൽ വെച്ചു മന്ത്രിയെ കണ്ടു കാര്യങ്ങൾ വിശദീകരിച്ചപ്പോളാണ് മന്ത്രി ഈ കാര്യം പറഞ്ഞത്. കേരളത്തിലെ വന്യ ജീവി സങ്കേതങ്ങളിൽ പലതും വന്യ ജീവി സംരക്ഷണ നിയമത്തിലെ 26A വകുപ്പ് പ്രകാരം അന്തിമ വിജ്ഞാപനം ചെയ്യപ്പെട്ടവയല്ല. ഇക്കാര്യം വനം വകുപ്പിന്റെ ഹൈക്കോടതിയിലെ അഭിഭാഷകനെ വിളിച്ചു മന്ത്രി ഉറപ്പു വരുത്തുകയും ചെയ്തു.

സംസ്ഥാന സർക്കാരിന് അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കുന്ന അവസരത്തിൽ വന്യ ജീവി സങ്കേതങ്ങളുടെ വിസ്തീർണം പുനർ ക്രമീകരിക്കാൻ സാധിക്കും എന്ന് കിഫ ചൂണ്ടികാണിച്ചിരുന്നു. കാര്യങ്ങൾ ശരിയാണന്ന് ബോധ്യപെട്ടതോടെ സർക്കാർ ഈ കാര്യം ഗൗരവമായി പരിഗണിക്കാമെന്നും, മറ്റ് സംഘടനകൾക്കൂടി ഇതെ അവശ്യവുമായി മുന്നോട്ട് വരണമെന്നും’ മന്ത്രി ആവശ്യപ്പെട്ടു. കാര്യങ്ങൾ മുഖ്യമന്ത്രിയെ കൂട്ടായി ധരിപ്പിക്കാമെന്നും ഉറപ്പു നല്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close