ലക്കിടി :
താമരശ്ശേരി ചുരത്തിലെ ഗതാഗത തടസ്സങ്ങളിലും മറ്റു അത്യാഹിത ഘട്ടങ്ങളിലും സന്നദ്ധ സേവന പ്രവർത്തനങ്ങളിലേർപ്പെടുന്ന ചുരം സംരക്ഷണ സമിതി പ്രവർത്തകർക്ക് പരസ്പരം ആശയവിനിമയം എളുപ്പമാക്കുന്നതിനായി വോക്കി ടോക്കി സെറ്റുകൾ ബഹു. ഒ.ആർ കേളു എം.എൽ.എ. (മാനന്തവാടി മണ്ഡലം)യുടെ അദ്ധ്യക്ഷതയിൽ ബഹു. വയനാട് കലക്ടർ ഗീത.എ യിൽ നിന്നും ചുരം സംരക്ഷണ സമിതി പ്രസിഡന്റ് മുഹമ്മദ് എരഞ്ഞോണ ഏറ്റുവാങ്ങി. എ.ഡി.എം. ഷാജു.എൻ.ഐ, ഹുസൂർ ശിരസ്താർ അബ്ദുൽ ഹാരിസ്, അലി ബ്രാൻ വയനാട്, സമിതി ജന: സെക്രട്ടറി ഷൗക്കത്ത് എലിക്കാട്, വൈസ് പ്രസിഡന്റ് രാമൻ സി.പി.സി.സെക്രട്ടറി അനിൽ കനലാട്, ഗഫൂർ ഒതയോത്ത്,മുജീബ്, അർഷാദ് എരഞ്ഞോണ തുടങ്ങിയവർ പങ്കെടുത്തു. ചുരത്തിൽ മെബൈൽ നെറ്റ് വർക്ക് ഇല്ലാത്തതിനാൽ ആത്യാസന്ന രോഗികളുമായി ചുരമിറങ്ങുന്ന ആംബുലൻസുകൾക്ക് വഴിയൊരുക്കുന്നതിനായും മറ്റും എളുപ്പത്തിൽ സാധിക്കുമെന്നും സമിതി ജനറൽ സെക്രട്ടറി അറിയിച്ചു.