കോഴിക്കോട്: കോഴിക്കോട് കോർപറേഷൻ ഓഫീസ് സി.പി.എമ്മിൻ്റെ ബിസിനസ് ഹബ് ആയി മാറിയിരിക്കുകയാന്നെന്ന് ഡി.സി.സി.പ്രസിഡൻ്റ് പ്രവീൺ കുമാർ പ്രസ്താവിച്ചു.അഴിമതിയുടെ കേന്ദ്രമാക്കി ഓഫീസിനെ മാറ്റിയത് സി.പി.എം ആണ് കോടതികളിൽ കോർപ.കേസുകൾ സ്ഥിരമായി തോൽക്കുകയാണ്. തോറ്റ് കൊടുക്കുകയാണോ എന്ന സംശയം ബലപ്പെടുന്നു.അങ്ങനെ എങ്കിൽ അഭിഭാഷകരുടെ പ്രൊഫഷനൽ എത്തിക്സിന് ചേർന്നതല്ല. അദ്ദേഹം പറഞ്ഞു.ദുരൂഹ സാഹചര്യത്തിൽ കെസ്വാൻ സെർവർ കത്തി നശിച്ച ചെറുവണ്ണൂർ സോണൽ ഓഫീസിന് മുന്നിൽ യു ഡി എഫ് കൗൺസിലർമാരുടെ നിൽപ് സമരം ഉൽഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യു ഡി എഫ്.പാർട്ടി ലീഡർ കെ.സി.ശോഭിത അദ്ധ്യക്ഷയായി.സെക്രട്ടരിയേറ്റിലെ തീപിടുത്തത്തിന് സമാനമാണ് സെർവർ തീപിടുത്തമെന്ന് മുഖ്യ പ്രഭാഷണം നടത്തിയ മുസ് ലിം ലീഗ് ജില്ലാ പ്രസിഡൻ്റ് ഉമർ പാണ്ടികശാല പറഞ്ഞു. മേഖലാ ലീഗ് പ്രസിഡൻ്റ് എം.കുഞ്ഞമ്മുട്ടി, ബേപ്പൂർ ബ്ലോക്ക് കോൺ. പ്രസിഡൻ്റ് ഗഫൂർ, മുൻ കൗൺസിലർമാരായ ഷമീൽ തങ്ങൾ എ.ടി.മൊയ്തീൻകോയ, എം.പി.ജനാർദ്ദനൻ, സുബൈർ കളത്തിൽ പി.പി. കൃഷ്ണൻ, മൻസൂർ പ്രസംഗിച്ചു.കെ.മൊയ്തീൻകോയ, എസ്.കെ.അബൂബക്കർ ,കവിത അരൂബ കെ.പി.രാജേഷ് കുമാർ, കെനിർമ്മല,അജിബ ഷമീൽ, ആയിഷബി പാണ്ടികശാല, മനോഹ രൻ മാങ്ങറിൽ, ഓമന മധു, സാഹിദ സുലൈമാൻ തുടങ്ങിയവർ നേതൃത്വം നൽകി.