KERALAlocaltop news

അക്കാദമിക് ബ്ലോക് ഉദ്ഘാടനം ചെയ്തു

കോഴിക്കോട്: 2021-22 വർഷത്തെ പൊതു വിദ്യാഭ്യാസ വകുപ്പിന്റെ പ്ലാൻ ഫണ്ടിൽ നിന്നും 3 കോടി ഉപയോഗിച്ച് നിർമിക്കുന്ന പുതിയ അക്കാഡമിക് ബ്ലോക്കിന്റെ ശിലാസ്ഥാപനം  മന്ത്രി അഡ്വ. പി എ മുഹമ്മദ്‌ റിയാസ് നിർവഹിച്ചു. നൂതന വിവര സാങ്കേതിക വിദ്യ ഉപയോഗിച്ച് ക്ലാസുകൾ നടത്തുന്നതിനുതകുന്ന ഇല്യുസിയ മെറ്റാവേർസ് ലോഞ്ചിങ്ങും ചടങ്ങിൽ നിർവഹിക്കപ്പെട്ടു. കോഴിക്കോട് നോർത്ത് നിയോജക മണ്ഡലം എം എൽ എ  തോട്ടത്തിൽ രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. .പിടിഎ പ്രസിഡണ്ട് അഡ്വക്കേറ്റ് സി എം ജംഷീർ വികസന രേഖ അവതരിപ്പിച്ചു ഹെഡ് മാസ്റ്റർ ഡോ. എൻ പ്രമോദ് സ്വാഗതം പറഞ്ഞ ചടങ്ങിൽ കോഴിക്കോട് കോർപറേഷൻ  ഴിക്കോട്. സ്റ്റാൻഡിങ് പ്ലാനിങ് കമ്മിറ്റി ചെയർപേഴ്സൺ  രേഖ വാർഡ് കൗൺസിലർ .കെ മോഹനൻ പ്രവൃത്തിയെ സംബന്ധിച്ച പി ഡബ്ലിയു ഡി റിപ്പോർട്ട്‌ അസിസ്റ്റന്റ് എഞ്ചിനീയർ  അനീസ് അവതരിപ്പിച്ചു., വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ  സി രേഖ, വാർഡ് കൗൺസിലർ  കെ മോഹനൻ, ഇല്യുസിയ ലാബ് ഫൗണ്ടർ ആൻഡ് CEO . പി നൗഫൽ, പി ടി എ വൈസ് പ്രസിഡണ്ട്‌  എം ഷാജി, എം പി ടി എ പ്രസിഡണ്ട്‌  രജുല, സ്റ്റാഫ്‌ സെക്രട്ടറി . കെ എം നിഖിൽ,വിദ്യാർത്ഥി പ്രതിനിധി കുമാരി ദ്രുപത എന്നിവർ സംസാരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close