കോഴിക്കോട് : സാമൂഹ്യ സേവനത്തിന്റെ അരനൂറ്റാണ്ട് പിന്നിട്ട ഫ്രൈഡെ ക്ലബ് ആതുര സേവന രംഗത്ത് 50 വർഷം പൂർത്തിയാക്കിയ പ്രമുഖ ഹൃദ്രോഗ വിദഗ്ദ്ധൻ ഡോ. കെ കുഞ്ഞാലിയെ ആദരിക്കുന്നു.
ചടങ്ങിൽ ഡോ.കെ കുഞ്ഞാലിയുടെ സാമ്പത്തിക സഹായത്താൽ ഫ്രൈഡെ ക്ലബ് ഏർപ്പെടുത്തിയ നഗരത്തിലെ നിർദ്ധനരായ 90 കുടുബങ്ങളിലേക്ക് തൊഴിൽ ഉപകരണങ്ങളുടെ വിതരണവും നടക്കും . 80 പേർക്ക് തയ്യിൽ മെഷീനും 10 പേർക്ക് ഉന്തു വണ്ടിയുമാണ് കൈമാറുക.
ഓഗസ്റ്റ് 21 ന് ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് അളകാപുരി ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങ് എം കെ രാഘവൻ എം പി ഉദ്ഘാടനം ചെയ്യും. ഫ്രൈഡെ ക്ലബ് പ്രസിഡന്റ് അഡ്വ. കെ ആലിക്കോയ അധ്യക്ഷത വഹിക്കും. ഡോ.കെ കുഞ്ഞാലിക്കുള്ള ആദരവും തൊഴിൽ ഉപകരണങ്ങളുടെ വിതരണവും ഡോ. എം കെ മുനീർ എം എൽ എ നിർവ്വഹിക്കും പ്രൊ . ഡോ. കെ മുഹമ്മദ് ഹസ്സൻ , കൗൺസിലർ – പി ഉഷാ ദേവി ടീച്ചർ ,സെക്രട്ടറി ടി.മുഹമ്മദ് അഷറഫ്, അഡ്വ. കോനാരി മുഹമ്മദ് , ട്രഷറർ അബ്ദുൾ ലത്തീഫ് എന്നിവർ സംസാരിക്കും.