Politics
സമാന്തര ടെലഫോൺ എക്സ്ചേഞ്ച് : തെളിവെടുപ്പ് തുടരുന്നു ; പ്രതികൾ രക്ഷപെട്ട ഡസ്റ്റർ കാർ കസ്റ്റഡിയിൽ
കോഴിക്കോട് : 2021 ജൂലൈ ഒന്നിന് കോഴിക്കോട്ടുള്ള 6 സ്ഥലങ്ങളിൽ സമാന്തര എക്സേഞ്ച് നടത്തിപ്പുമായി ബന്ധപ്പെട്ട റെയ്ഡ് നടക്കുമ്പോൾ, കേസിലെ മുഖ്യ പ്രതി ഷബീർ തന്റെ KL – 65 – D_9800 നമ്പർ ഡസ്റ്റർ കാറിൽ ബാംഗളൂർ ആയിരുന്നു. റെയ്ഡ് വിവരം അറിഞ്ഞ ഷബീർ കൂട്ടു പ്രതിയായ കൃഷ്ണപ്രസാദിനോട് ഒളിവിൽ പോകാൻ നിർദ്ദേശിക്കുകയും, അതിനായി ആദ്യം ഷബീറിന്റെ വൈത്തിരിയുള്ള റിസോർട്ടിൽ എത്തിയ ശേഷം കോയമ്പത്തൂർ ക്ക് വരാൻ നിർദ്ദേശിക്കുകയും ചെയ്തു. അതു പ്രകാരം കൃഷ്ണപ്രസാദ് ഷബീറ്റന്റെ ഉറ്റ സുഹൃത്തായ അസ്സു എന്ന അസ്കറിനൊപ്പം വൈത്തിരി വഴി കോയമ്പത്തൂർ എത്തി. ഇതേ സമയം ഷബീറിന്റെ ഭാര്യയും കോയമ്പത്തൂർ എത്തിയിരുന്നു. തുടർന്ന് എല്ലാവരും ചേർന്ന് ഷബീറിന്റ ഡസ്റ്റർ കാറിൽ ഡൽഹി, മുംബൈ, അഹമ്മദാബാദ്, മണാലി, കുള്ളു എന്നിവിടങ്ങളിലെ ആഡംബര ഹോട്ടലുകളിൽ ഒളിവിൽ കഴിഞ്ഞു. ശേഷം വീണ്ടും ഡൽഹിയിൽ എത്തി ഷബീർ തന്റെ ഭാര്യയെയും അസ്സുവിനെയും നാട്ടിലേക്ക് പറഞ്ഞയച്ചു. ഷബീറും പ്രസാദും തുടർന്നും ഇന്ത്യയിലെ പല സ്ഥലങ്ങളിലും ഒളിവിൽ താമസിച്ചു വരികയായിരുന്നു. പോലീസ് കസ്റ്റഡിയിലുള്ള പ്രതി ഷബീറുമായി ഇന്ന് നടത്തിയ തെളിവെടുപ്പിന്റെ ഭാഗമായി ഷബീർ ഒളിവിൽ കഴിയാൻ ഉപയോഗിച്ചതും, സമാന്തര എക്സേഞ്ച് സ്ഥാപിക്കാൻ സിം ബോക്സുകളും മറ്റും ഒളിപ്പിച്ചു കൊണ്ടു പോകാൻ ഉപയോഗിച്ചതുമായ KL – 65 – D- 9800 ഡസ്റ്റർ കാർ അന്വേഷണ ഉദ്യോഗസ്ഥനായ കോഴിക്കോട് ട്രാഫിക്ക് സൗത്ത് അസി: കമ്മീഷണർ ജോൺസൺ എ ജെ യു ടെ നേതൃത്വത്തിലുള്ള ജില്ലാ സി ബ്രാഞ്ച് അന്വേഷണ സംഘം കസ്റ്റഡിയിലുത്തു.. വരും ദിവസങ്ങളിൽ പ്രതിയെ കൂടുതൽ സ്ഥലങ്ങളിൽ കൊണ്ടുപോയി തെളിവെടുപ്പ് നടത്തുന്നതാണെന്നും പോലീസ് അറിയിച്ചു.