KERALAlocaltop news

കോഴി വിൽപ്പന കേന്ദ്രത്തിലെ ദുർഗന്ധം : പരാതി പരിശോധിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

കോഴിക്കോട്–  ബേപ്പൂർ നടുവട്ടത്ത് മിൽമക്ക് സമീപമുള്ള കെട്ടിടത്തിനടുത്തായി പുതുതായി ആരംഭിച്ച ചിക്കൻ സ്റ്റാൾ മലിനീകരണ സംവിധാനങ്ങളില്ലാതെ പ്രവർത്തിക്കുകയാണെന്ന പരാതി പരിശോധിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു.

കോഴിക്കോട് നഗരസഭാ സെക്രട്ടറി പരാതിയെ കുറിച്ച് പരിശോധന നടത്തി രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു. ഒക്ടോബറിൽ കോഴിക്കോട് നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.

പ്രദേശവാസി സമർപ്പിച്ച പരാതിയിലാണ് നടപടി. കോഴിക്കടയിലെ ദുർഗന്ധം സഹിക്കാൻ കഴിയാതെ സമീപമുള്ള കടകൾ ഒഴിഞ്ഞു പോവുകയാണെന്ന് പരാതിയിൽ പറയുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close