ഇ ന്യൂസ് ഇമ്പാക്ട്
.
കോഴിക്കോട് : വ്യാജ രേഖകൾ സൃഷ്ടിച്ചു ‘ബിനാമി’ പേരിൽ ഇൻസ്പെക്ടർ സ്വന്തമാക്കാനൊരുങ്ങിയ ക്വാർട്ടേഴ്സ്
പോലീസുകാരന് തിരിച്ചു നൽകി. ” പോലീസ് ക്വാർട്ടേഴ്സിൽ മേലുദ്യോഗസ്ഥരുടെ കയ്യേറ്റം :
സിപിഒക്ക് അനുവദിച്ച ക്വാർട്ടേഴ്സ്
ഇൻസ്പെക്ടർ ‘ തട്ടി’ ” എന്ന ഇ ന്യൂസ് വാർത്തക്ക്
പിന്നാലെയാണ് ഇന്നലെ ഇൻസ്പെക്ടർ ക്വാർട്ടേഴ്സിന്റെ താക്കോൽ യഥാർത്ഥ അവകാശിയായ സിപിഒ ക്ക് കൈമാറിയത്. അടുത്ത ദിവസം സിപിഒ കുടുംബവുമൊത്തു ഇവിടെ താമസിക്കുമെന്നാണ് വിവരം. ആഴ്ചകൾ നീണ്ട കാത്തിരിപ്പിനോടുവിലാണ് സിപിഒ ക്ക് നീതി ലഭിച്ചത്.
കഴിഞ്ഞ മാസമാണ് സിറ്റിപോലീസിലെ തന്നെ സിപിഒയുടെ അപേക്ഷ പരിഗണിച്ചാണ് ചട്ടപ്രകാരം
ക്വാർട്ടേഴ്സ് അനുവദിച്ചത്. എന്നാൽ ജില്ലാ അതിർത്തിയിലെ സ്റ്റേഷനിൽ കഴിഞ്ഞ മാസം പുതുതായി ചാർജ്ജെടുത്ത ഇൻസ്പെക്ടർ അവിടെ അനധികൃതമായി താമസിക്കുകയായിരുന്നു. ഇത് സംബന്ധിച്ച് പോലീസുകാരൻ ബന്ധപ്പെട്ടവരെ സമീപിച്ചെങ്കിലും പരിഹാരമായിരുന്നില്ല. തുടർന്നാണ് സംഭവം വിവാദമാവുകയും മേലുദ്യോഗസ്ഥർ ഇടപെടുകയും ചെയ്തത്. വാർത്തക്ക് പിന്നാലെ സ്പെഷ്യൽബ്രാഞ്ചും സംഭവത്തിൽ പ്രാഥമിക അന്വേഷണം നടത്തിയിരുന്നു.
ജില്ലാ അതിർത്തിയിലുള്ള സ്റ്റേഷനിലെ ഒരു സീനിയർ സിപിഒ താമസിച്ചിരുന്ന ക്വാർട്ടേഴ്സ് ഒഴിഞ്ഞു കൊടുത്തതിന് ശേഷം അതിൽ അതേ സ്റ്റേഷനിലെ ഇൻസ്പെക്ടർ അനധികൃതമായി താമസിച്ചു വരികയായിരുന്നു. കഴിഞ്ഞ മാസം ഈ ഇൻസ്പെക്ടർ സ്ഥലം മാറിപോയ ശേഷമാണ് സിപിഒ സബ്ഡിവിഷൻ അധികൃതർക്ക് ക്വാർട്ടേഴ്സിനായി അപേക്ഷ നൽകിയത്. തുടർന്ന് അനുവദിച്ചു കിട്ടിയ ക്വാർട്ടേഴ്സിൽ തമാസിക്കാനായി സിപി.ഒ ചെന്നപ്പോഴാണ് കഴിഞ്ഞ മാസം പുതുതായി ചാർജ്ജെടുത്ത ഇൻസ്പെക്ടർ അവിടെ താമസിക്കുന്നതായി അറിഞ്ഞത്. തനിക്ക് അനുവദിച്ച ക്വാർട്ടേഴ്സ്ആണെന്ന് അറിയിച്ചെങ്കിലും ഇൻസ്പെക്ടർ ക്വാർട്ടേഴ്സ് ഒഴിയാൻ തയ്യാറായിരുന്നില്ല. ഇൻസ്പെക്ടർ മറ്റൊരു സിപിഒ യുടെ പേരിൽ ക്വാർട്ടേഴ്സിനായി
അപേക്ഷ നൽകാൻ ശ്രമം ആരംഭിക്കുകയും ചെയ്തിരുന്നു. ഈ ഇൻസ്പെക്ടർക്ക് നേരത്തെ ജോലി ചെയ്ത ജില്ലയിലും ക്വാർട്ടേഴ്സ് ഉണ്ട്. 1