KERALAlocaltop news

സെൻ്റ ജോസഫ്സ് ആംഗ്ലോ ഇന്ത്യൻ ഗേൾസ് ഹയർ സെക്കൻണ്ടറി സ്കൂളിൽ ലഹരി വിരുദ്ധ ക്യാമ്പയിൻ

കോഴിക്കോട് :

സെൻ്റ ജോസഫ്സ് ആംഗ്ലോ ഇന്ത്യൻ ഗേൾസ് ഹയർ സെക്കൻണ്ടറി സ്കൂളിൻ്റെ ആഭിമുഖ്യത്തിൽ  മാനാഞ്ചിറ S Kപൊറ്റക്കാട് സ്ക്വയറിൽ ലഹരി വിരുദ്ധ ക്യാമ്പയിൻ്റെ ഭാഗമായി തെരുവ് നാടകം ” മോചനം” അരങ്ങേറി.. രചനയും സംവിധാനവും നിർവ്വഹിച്ചത് അധ്യാപികയായ ജൂലി വോട്ട്, കൊറിയോഗ്രാഫി വൈഗ .
School SPC cadets, Jagrada ,സ്കൂൾ ക്യാബിനറ്റ് അംഗങ്ങൾ എന്നിവർ സംയുക്തമായി നടത്തുന്ന പ ക്യാമ്പയിനിൽ കുട്ടികളുടെ ലഹരി വിരുദ്ധ ഗാനത്തിൻ്റെ നൃത്തരൂപവും അവതരിപ്പിച്ചു.

നാർക്കോട്ടിക്സ് അസി. കമീഷണറും എസ് പി സി നോഡൽ ഓഫീസറുമായ   പ്രകാശൻ പി പടന്നയിൽ  ഉദ്ഘാടനം ചെയ്തു.  പ്രിൻസിപ്പൽ സിസ്റ്റർ നിധിഷ,
ഹെഡ്മിസ്ട്രസ് സിസ്റ്റർ മോളി വി.കെ, പി ടി എ പ്രസിഡൻ്റ് വരുൺ ഭാസ്ക്കർ, PTA അംഗങ്ങൾ, സ്റ്റാഫ് പ്രതിനിധികൾ രക്ഷിതാക്കൾ എന്നിവർ സന്നിഹിതരായിരിന്നു

യുവതലമുറയെ നശിപ്പിച്ചു കൊണ്ടിരിക്കുന്ന ഈ അന്ധകാര ശക്തിയെ തുരത്തിയെറിയാൻ നമുക്കൊന്നായി കൈകോർക്കാം എന്ന് ആശംസിച്ചു കൊണ്ട് ACP ശ്രീപ്രകാശൻ പടന്നയിൽ സംസാരിച്ചു.

ലഹരിക്കെതിരെ നടത്തുന്ന പ്രചാരണത്തിന് SPC ജില്ലാ നോഡൽ ഓഫീസർ പ്രകാശൻ പടന്നയിൽ ദീപശിഖ തെളിയിച്ച് വിദ്യാർത്ഥികൾക്ക് കൈമാറി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close