Politics
ഒളിവിലായിരുന്ന പോക്സോ കേസ് പ്രതി പിടിയിൽ
കോഴിക്കോട് . ഒളവണ്ണ സ്വദേശിനിയായ പ്രായ പൂർത്തിയാവാത്ത പെൺകുട്ടിയ പ്രണയം നടിച്ച് ലൈംഗികതിക്രമം നടത്തിയ കേസിൽ അയൽവാസിയും കള്ളിക്കുന്ന് സ്വദേശി യുമായ സാലിഹി(23)നെയാണ് ജില്ലാ പോലീസ് മേധാവി എ.അക്ബറിന്റെ നേതൃത്വത്തിലുള്ള സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പും പന്തീരങ്കാവ് ഇൻസ്പെക്ടർ ഗണേഷ്കുമാറിന്റെ നേതൃത്വത്തിൽ Sl ധനഞ്ജയ് ദാസും സംഘവും അറസ്റ്റ്ചെയ്തത്.
ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത വിവരം അറിഞ്ഞത് മുതൽ മൊബൈൽ ഫോൺ ഓഫ് ചെയ്ത് ബാംഗ്ലൂരിലേക്ക് കടന്ന പ്രതി പോലീസിന്റെ കണ്ണ് വെട്ടിച്ച് പല സ്ഥലങ്ങളിൽ ഒളിവിൽ താമസിച്ചു വരികയും പോലീസ് പിൻതുടരുന്നെന്ന് മനസ്സിലാക്കിയപ്പോൾ നാട്ടിലെ സുഹൃത്തുക്കളുടെ സഹായത്തോടെ തമിഴ്നാട്ടിലെ ഹൊസൂരിനടുത്തുള്ള ഒളിത്താവളത്തിലേക്ക് മാറുകയുമായിരുന്നു. എന്നാൽ ശാസ്ത്രീയ അന്വേഷണത്തിലൂടെ സ്പെഷ്യൽ ആക്ഷൻഗ്രൂപ്പ് ഒളിത്താവളം മനസിലാക്കിയപ്പോൾ ഇയാൾ കേരളത്തിലേക്ക് കടക്കുകയും തുടർന്ന് പോലീസ് നടത്തിയ നീക്കത്തിൽ പ്രതി വലയിലാവുകയുമായിരുന്നു.ഇയാളെ ചോദ്യം ചെയ്തതിൽ ഇയാൾക്ക് ഒളിവിൽ കഴിയാനും മറ്റും സഹായങ്ങൾ ചെയ്ത സുഹൃത്തുക്കളെ ക്കുറിച്ച് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.ഇവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു.
പ്രതിയെ പിടികൂടാൻ വൈകുന്നതിനെതിരെ മുഖ്യമന്ത്രിക്ക് ഇരയുടെ മാതാവ് പരാതിനൽകിയിരുന്നു.തുടർന്ന് DCP ശ്രീനിവാസ് ന്റെ നിർദ്ദേശ പ്രകാരം സ്പെഷ്യൽആക്ഷൻ ഗ്രൂപ്പ് പ്രതിയെ നിരീക്ഷിച്ചു വരികയായിരുന്നു. ഇതിനിടയിൽ പ്രതി കോഴിക്കോട് എത്തിയതായും,പലപല’ സ്ഥലങ്ങളിൽ മാറി മാറി താമസിക്കുന്നതായും മനസിലാക്കിയ അന്വേഷണ സംഘം വേഷപ്രച്ഛന്നരായി പിൻതുടർന്ന് സാഹസികമായാണ് ഇയാളെ പിടികൂടിയത്.
അന്വേഷണസംഘത്തിൽ സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പ് സബ്ബ് ഇൻസ്പെക്ടർ ഒ.മോഹൻദാസ് ,എസ് സി പി ഒ മാരായ ഹാദിൽ കുന്നുമ്മൽ , ശ്രീജിത്ത് പടിയാത്ത് ,ഷഹീർ പെരുമണ്ണ, സി പി ഒ മാരായ സുമേഷ് ആറോളി, രാകേഷ് ചൈതന്യo , അർജുൻ എ കെ , പന്തീരാങ്കാവ് സ്റ്റേഷനിലെ സി പി ഒ ശ്രീജിത്ത് സൈബർ സെല്ലിലെ രൂപേഷ്.സി എന്നിവരും ഉണ്ടായിരുന്നു.