കോഴിക്കോട് : ട്രാഫിക് നിയമ ലംഘനം നടത്തുന്നവരെ പിടികൂടി സൗജന്യ ബോധവത്ക്കരണ ക്ലാസിന് അയക്കുന്ന സിറ്റി പോലീസിന്റെ പദ്ധതി തുടങ്ങി. എല്ലാ ശനിയാഴ്ച്ചകളിലും മൂന്നു മണിക്കൂർ വീതമാണ് ബോധവത്ക്കരണ പരിപാടി.ട്രാഫിക് ബോധവൽക്കരണം എല്ലാ ശെനിയാഴ്ചയും ട്രാഫിക് സ്റ്റേഷനടുത്ത AWARENESS ക്ലാസ്സ്‌റൂമിൽ ഇനിമുതൽ ഉണ്ടാവും…ഇന്നു നടന്ന ചടങ്ങിൽ ഡി സി പി എ . ശ്രീനിവാസ് ഉദ്ഘാടനം ചെയ്തു… ട്രാഫിക് ബോധവൽക്കരം ആവശ്യമുള്ളവരെ സെക്ടർ SI മാർ കണ്ടെത്തി ക്ലാസ്സിൽ എത്തിക്കുന്നു…. പത്തുമണി മുതൽ ഒരു മണി വരെയാണ് ക്ലാസ് ക്ലാസ്സിൽ പങ്കെടുത്തവർക്ക് ട്രാഫിക് ACP AJ ജോൺസൻ സർട്ടിഫിക്കറ്റ് വിതരണം ചെയ്തു പിഴ ഈടാക്കുന്നതിനൊപ്പം ട്രാഫിക് അപകടങ്ങൾ കുറയ്ക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് എ സി പി ജോൺസൺ അറിയിച്ചു.
ണ