കോഴിക്കോട് : ഗവ:ലോ കോളജ് 2001 -2004 ബാച്ചിന്റെ പൂർവ്വ വിദ്യാർഥി സംഗമം *റൊൺ ഡെ വൂ-2022* കോളേജ് മുൻ പ്രിൻസിപ്പാൾ രാധാ ജി നായർ ഉദ്ഘാടനം ചെയ്തു.കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ
അഡ്വ:MB ഫൈസൽ അദ്ധ്യക്ഷത വഹിച്ചു.മുഖ്യപ്രഭാഷണം അഡ്വ:ഷിജോ NG(ImmiLaw)നിർവ്വഹിച്ചു.അധ്യാപകർക്കും,അനധ്യാപകർക്കുമുള്ള ഉപഹാരങ്ങൾ വിദ്യാർത്ഥികൾ സമർപ്പിച്ചു.വിശിഷ്ടസേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ ലഭിച്ച ഹാദിൽ കുന്നുമ്മലിനെയും, സംഗമത്തിന് പേര് നിർദ്ദേശിച്ച അഡ്വ:തുഷാരയെയും ചടങ്ങിൽ ആദരിച്ചു.അഡ്വ: മുഹമ്മദ് ആരിഫ് സ്വാഗതവും.ബേംഗ്ലൂർ PES യൂണിവേഴ്സിറ്റി നിയമ വിഭാഗം HOD incharge ജോമി ജോർജ്ജ് നന്ദിയും പറഞ്ഞു.ചടങ്ങിൽ ചന്ദ്രമതി, തിലകാനന്ദൻ(മുൻ പ്രിൻസിപ്പാൾഗവ:ലോ കോളേജ്കോഴിക്കോട്),പത്മജ,ബിജുRK (അസോസിയേറ്റ് പ്രൊഫസർ കോഴിക്കോട് ലോ കോളേജ്)തുടങ്ങിയ അധ്യാപകരും ഷാജി,ഭാമിനി തുടങ്ങിയ അനധ്യാപകരും പൂർവ്വവിദ്യാർത്ഥികളായ
അഡ്വ:തോമസ്,അഡ്വ:അരുൺകുമാർ,അഡ്വ:സാജിർ,അഡ്വ:അശോക് കുമാർ സെയിൽടാക്സ് ഓഫീസർKKബിജു. ബാലുശ്ശേരി സബ്ബ് ഇൻസ്പെക്ടർ റഫീഖ് പുതുക്കുടി,കൊളവല്ലൂർ സബ്ബ് ഇൻസ്പെക്ടർ സുഭാഷ് ബാബു, അസി:പബ്ലിക്പ്രോസിക്യൂട്ടർ ബീന,ഹൈകോർട്ട് സെക്ഷൻ ഓഫീസർ രഞ്ജിത്ത്,സലീഷ് ,IIHT തോട്ടs പ്രിൻസിപ്പാൾ ശ്രീകല തുടങ്ങിയ പ്രഗത്ഭർ പങ്കെടുത്തു.പ്രൊഫഷണൽ ഗാനമേളയും,പൂർവ്വ വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും സംഗമത്തിന്റെ ഭാഗമായി നടത്തി.