KERALAlocaltop news

മാരക ലഹരിമരുന്നായ 41 ഗ്രാം എം.ഡി.എം.എ യുമായി നല്ലളം സ്വദേശി പിടിയിൽ

 

കോഴിക്കോട് : നഗരമദ്ധ്യത്തിൽ വില്പനക്കായി കൊണ്ടുവന്ന 41 ഗ്രാം മാരക ലഹരിമരുന്നായ എം.ഡി.എം.എ യുമായി നല്ലളം മുതിര കലായി പറമ്പ് സ്വദേശി അഹൻ മുഹമ്മദ് (22) നെ പോലീസ് പിടികൂടി.

കോഴിക്കോട് ആന്റി നർകോടിക്ക് സെൽ അസിസ്റ്റന്റ് കമ്മീഷണർ പ്രകാശൻ പടന്നയിലിന്റെ നേതൃത്വത്തിൽ ഉള്ള ഡിസ്ട്രിക്ട് ആന്റി നർകോടിക്ക് സ്‌പെഷ്യൽ ആക്ഷൻ ഫോഴ്‌സും (ഡാൻസാഫ്), സബ് ഇൻസ്‌പെക്ടർ അനിൽ പി.വി യുടെ നേതൃത്വത്തിലുള്ള ചെമ്മങ്ങാട് പോലീസും ചേർന്നാണ് സൗത്ത് ബീച് പള്ളിക്കണ്ടി പള്ളിക്ക് സമീപം വെച് വിൽപ്പനയ്ക്കായി കൈവശം സൂക്ഷിച്ച 41 ഗ്രാം എം.ഡി.എം.എ എന്നറിയപ്പെടുന്ന മെത്തലീൻ ഡയോക്സി മെത് ആംഫ്റ്റമൈനുമായി പ്രതിയെ പിടികൂടുന്നത്.

പിടിയിലായ അഹൻ മുഹമ്മദ് നല്ലളം കേന്ദ്രികരിച് കോളേജ് വിദ്യാർത്ഥികൾക്കിടയിൽ മയക്കുമരുന്ന് വിൽപ്പന നടത്തുന്നതായി കോഴിക്കോട്  ഡെപ്യൂട്ടി കമ്മീഷണർ ഡോ. ശ്രീനിവാസിന് വിവരം ലഭിക്കുകയും തുടർന്ന് ശാസ്ത്രീയ മാർഗ്ഗങ്ങളിലൂടെ ഇയാളുടെ ഓണലൈൻ ബാങ്കിങ് വഴിയും കൊറിയർ മുഖേനയും നടത്തുന്ന ഇടപാടുകളും ഡാൻസാഫ് സ്കോഡ് നിരീക്ഷിച്ചുവരികയും ഒടുവിൽ ചെമ്മങ്ങാട് പോലീസുമായി ചേർന്ന് നടത്തിയ പരിശോധനയിൽ മാരകലഹരിമരുന്നുമായിപ്രതിയെ പിടികൂടുകയുമായിരുന്നു. ഇയാൾ മുൻപും ലഹരി മരുന്ന് കേസിൽ ഉൾപ്പെട്ടിട്ടുള്ള ആളാണെന്നും ബാഗ്ലൂരിൽ നിന്നും കൊറിയർ വഴിയാണ് ലഹരി മരുന്ന് നാട്ടിലെത്തിക്കുന്നതെന്നും ഉറവിടം കണ്ടെത്തുന്നതിനായി കൂടുതൽ അന്വേഷണം നടത്തുമെന്നും ചെമ്മങ്ങാട് സബ് ഇൻസ്‌പെക്‌ടർ അനിൽ പി.വി പറഞ്ഞു.

**ലഹരിക്കെതിരെ പൊരുതി കോഴിക്കോട് സിറ്റി ഡൻസാഫ് സ്ക്വാഡും സിറ്റി പൊലീസും*

കോഴിക്കോട് സിറ്റി പോലീസ് ലഹരിക്കെതിരെ കനത്ത പ്രതിരോധം തീർക്കുന്നുണ്ടെന്നും മൂന്ന് മാസത്തിനിടെ മാത്രം 15 കേസുകളിലായി നിന്നുമായി 400 ഗ്രാമോളം എം.ഡി.എം.എ,400 എൽ.എസ്.ഡി, 10 കിലോഗ്രാം കഞ്ചാവ്, 200 എണ്ണം എം എഡിഎംഎ പിൽ,ഹാഷിഷ് ഓയിൽ തുടങ്ങിയവ പിടിച്ചെടുക്കുകയും ഇതിൽ വില്പനക്കാരായ 20 ഓളം പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും, വരും ദിവസങ്ങളിൽ ഇത്തരക്കാരുടെ സ്വത്ത് കണ്ടു കെട്ടുന്നത് ഉൾപ്പടെയുള്ള നടപടികളിലേക്ക് പോലീസ് പോകുമെന്നും, ലഹരിക്കെതിരെയുള്ള പോരാട്ടം ശക്ത മാക്കുമെ ന്നും കോഴിക്കോട്‌ ജില്ലാ പോലീസ് മേധാവി എ.അക്ബർ പറഞ്ഞു.

പിടിയിലായ പ്രതി കക്കോവ് വേദവ്യാസ കോളേജിലെ മൂന്നാം വർഷ ബിരുദ വിദ്യാർഥിയാണെന്നും ഇത്തരം കുറ്റകൃത്യത്തിലേക് വഴുതിവീഴുന്നതിന് വിദ്യാഭ്യാസം ഒരു മാനദണ്ഡം അല്ലെന്നും എല്ലാ രക്ഷകർത്താക്കളും കുട്ടികളിലെ മാറ്റം ശ്രദ്ധിക്കണമെന്നും ആഡംബര ജീവിതം നയിക്കുന്നതിനും ലഹരി ഉപയോഗത്തിന് പണം കണ്ടെത്തുന്നതിനുമാണ് പലരും ഇത്തരം കൃത്യങ്ങളിലേക്ക് എതിപ്പെടുന്നതെന്നും യുവ തലമുറയെ രക്ഷിക്കുന്നതിനായി ബോധവത്കരണം ഉൾപ്പടെയുള്ള പരിപാടികൾ പോലീസിന്റെ ഭാഗത്ത്‌ നിന്നും ഉണ്ടെന്നും സമൂഹത്തിന്റെ കൂട്ടായ പ്രവർത്തനത്തിലൂടെ മാത്രമേ ലഹരിയെ സമൂഹത്തിൽ നിന്ന് പൂർണമായി ഇല്ലാതാക്കാൻ കഴിയുകയുള്ളൂഎന്നും അതിനായി മുഴുവൻ ജനങ്ങളുടെയും സഹകരണം ആവശ്യമാണെന്നും കോഴിക്കോട് സിറ്റി ആന്റി നർകോടിക്ക് സെൽ അസിസ്റ്റന്റ് കമ്മീഷണർ പ്രകാശൻ പടന്നയിൽ പറഞ്ഞു.

ഡാൻസാഫ് അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ മനോജ് എടയേടത്ത്,സീനിയർ സി.പി.ഒ കെ അഖിലേഷ്, സി.പി.ഒ മാരായ ജിനേഷ് ചൂലൂർ,സുനോജ് കാരയിൽ
ചെമ്മങ്ങാട് പോലീസ് സ്റ്റേഷനിലെ എസ്സി. സബ് ഇൻസ്‌പെക്ടർ ജഗൻമയൻ എസ്.സി പി.ഒ മാരായ മഹേശ്വരൻ എസ്, കൃഷ്ണകുമാർ എം, സിപിഒ ജിതേഷ് എൻ.വി എന്നിവർ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.
അഹൻ മുഹമ്മദ് 22/22 മേലി വീട് മുതിര കലായി പറബ്
നല്ലളം .
ഇപ്പോൾ താമസിക്കുന്നത് അബ്ദുറഹിമാൻ വായനശാലക്ക് സമീപം കുത്ത് കൽ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close