കോഴിക്കോട് കോർപ്പറേഷനനിലെ നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട് സെക്രട്ടറി പത്രങ്ങൾക്ക് നൽകിയ വിവരം അതിശയോക്തിപരവും തെറ്റിദ്ധാരണ ജനിപ്പിക്കുന്നതുമാണ് എന്ന് യു.ഡി.എഫ്. കൗൺസിൽ പാർട്ടി ഇത്തരം ഒരു സാഹചര്യത്തിൻ്റെ ഉത്തരവാദിത്വം സെക്രട്ടറിക്ക് തന്നെയാണ്. താൽക്കാലിക ജീവനക്കാരെയും കരാർ ജീവനക്കാരെയും നിയമിക്കുന്നതിനെതിരെ യുഡിഎഫ് മുന്നോട്ടുവെക്കുന്ന നിർദ്ദേശങ്ങൾ തള്ളിക്കളയുന്ന ഇടതുപക്ഷ ഭരണസമിതിയുടെ സമീപനവും അടിസ്ഥാനമില്ലാത്തതാണെന്ന് പുതിയ സംഭവവികാസം തെളിയിക്കുന്നു കേവലം 5000 രൂപയുടെ ക്രമക്കേടുകളാണ് കണ്ടെത്തിയത് എന്ന് സെക്രട്ടറിയുടെ വാദം വസ്തുതകൾക്ക് നിരക്കാത്തതാണ്. 2017-18 കാലത്തെ കൃത്രിമമാണ് ഇപ്പോൾ കണ്ടെത്തിയത്. ശേഷിക്കുന്ന ഇതേ വരെയുള്ള പരിശോധന നടത്തിയിട്ടുണ്ടോ എന്ന് സെക്രട്ടരി വ്യക്തമാക്കണമെന്ന് യു.ഡി.എഫ്.പാർട്ടി ലീഡർ കെ.സി.ശോഭിതയും ഡപ്യൂട്ടി ലീഡർ കെ.മൊയ്തീൻകോയയും ആവശ്യപ്പെട്ടു ഇപ്പോൾ കുറ്റക്കാരായി കണ്ടെത്തിയ താൽക്കാലിക ജീവനക്കാർ 10 വർഷത്തിലേറെയായി ജോലി ചെയ്യുന്നു. താൽക്കാലിക ജീവനക്കാരുടെ ചുമതല സെക്രട്ടരിയിൽ നിക്ഷിപ്തമാണ്. പഴയ ബിൽ ബുക്ക് നഷ്ടപ്പെട്ടിട്ടുണ്ടോ ഇല്ലയോ എന്ന് സെക്രട്ടരി വ്യക്തമാക്കണം’ ആറ് മാസം കൂടു
മ്പോൾ ഇവർക്ക് കോൺഫിഡൻഷ്യൽ റിപ്പോർട്ട് പുതുക്കി നൽകുന്നത് സെക്രട്ടരിയാണ്.അത് കൊണ്ട് ഈ വെട്ടിപ്പിന് പിന്നിൽ ‘ബാഹ്യശക്തികൾ ഉണ്ട്. ഗുരുതരമായ കുറ്റം കണ്ടെത്തിയിട്ടും പോലീസിൽ പരാതി നൽകാതെ നീട്ടികൊണ്ട് പോകുന്നത് സംശയം ബലപ്പെടുത്തുന്നു. ക്രമക്കേടിനെ കുറിച്ച് രണ്ട് മാസം മുൻപ് അറിഞ്ഞ വിവരം എന്തിനു മൂടിവെച്ചു എന്നും സെക്രട്ടരി വ്യക്തമാക്കണം. സെക്രട്ടരി മാറി നിന്നോ മാറ്റി നിർത്തിയോ സി നടത്തുന്ന അന്വേഷണം മാത്രമെ കുറ്റമറ്റതാകുകയുള്ളൂവെന്ന് യു.ഡി.എഫ്. അഭിപ്രായപ്പെട്ടു