കോഴിക്കോട് :
വീടു വിട്ടിറങ്ങി കോഴിക്കോട് KSRTC സ്റ്റാന്റെിലെത്തിയ പ്രായപൂർത്തിയാകാത്ത കുട്ടിയെ ജോലി ശരിയാക്കി തരമെന്ന് പറഞ്ഞ് കൂട്ടികൊണ്ടുപോയി പ്രകൃതി വിരുദ്ധ ലൈംഗിക അക്രമവും നടത്തിയ പ്രതിയെ ടൗൺ പോലീസ് അറസ്റ്റ് ചെയ്തു. വയനാടു മുത്തങ്ങ സ്വദേശി അഹ്നാസ് ആണ് പൊലീസിന്റെ പിടിയിലായത്. നവംബര്‍ മാസത്തിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. കോഴിക്കോട് KSRTC സ്റ്റാന്റില്‍ നിന്നും പരിചയപ്പെട്ട കുട്ടിയെ ജോലി ശരിയാക്കി തരമെന്ന് പറഞ് പ്രതി വിവിധ ലോഡ്ജ്കളിൽ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. ടൗൺ സ്റ്റേഷന് ഇൻസ്പെക്ടർ M.V ബിജുവിന്റ നേതൃത്വത്തില്‍ SI മാരായ അബ്ദുള്‍ സലിം V,V, മുഹമ്മദ് സിയാദ്, ASI മുഹമ്മദ് ഷബീര്‍ സീനിയര്‍ CPO മാരായ സജേഷ് കുമാര്‍, ബിനില്‍ കുമാര്‍, CPO സുജന എന്നിവരാണ് പ്രതിയെ തിരിച്ചറിഞ്ഞു പിടികൂടിയത് , കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കോടതി റിമാന്റ് ചെയ്തു.