കോഴിക്കോട് … കേരളത്തിലെ സാഹചര്യങ്ങൾ കണക്കിലെടുത്ത് ബഫർ സോൺ വനാതിർത്തികളിൽ നിന്ന് വനങ്ങൾക്കുള്ളിലേക്ക് ആക്കണമെന്ന് കേരള കർഷകയൂണിയൻ [ കേരളാ കോൺഗ്രസ് ജോസഫ് ] സംസ്ഥാനപ്രസിഡണ്ട് വർഗീസ്‌വെട്ടിയാങ്കൽ ആവശ്യപ്പെട്ടു…. വിദഗ്‌ധ സമിതിയുടെ കാലാവധി ദീർഘിപ്പിച്ച സർക്കാർ നടപടിയെ അദ്ദേഹം സ്വാഗതം ചെയ്തു. 23 വന്യജീവി സങ്കേത കൾക്ക് ചുറ്റുമുള്ള 115 പഞ്ചായത്തുകളിലായുള്ള പരിസ്ഥിതി മേഖലകളിലെ ജനങ്ങൾക്ക് ആക്ഷേപം സമർപ്പിക്കുവാനുള്ള തീയതി ഡിസംബർ 23-ൽ നിന്ന് ജനുവരി 25 വരെ നീട്ടണം . 115പഞ്ചായത്തുകളിലെ വിവിധ കേന്ദ്രങ്ങളിൽ ഹെൽപ്പ് ഡെസ്കുകൾ പ്രവർത്തിപ്പിക്കണം. വനം – റവന്യൂ-തദ്ദേശ സ്വയം ഭരണ വകുപ്പ് ഉദ്യോഗസ്ഥർ ത്രിതല പഞ്ചായത്ത് പ്രതിനിധികൾ കർഷക സംഘടനാ പ്രതിനിധികൾ കർഷക … വ്യാപാര സംഘടനാ പ്രതിനിധികൾ എന്നിവരുൾപ്പെടുന്ന ടാസ്ക് ഫോഴ്സിനെ ചുമതലപ്പെടുത്തണം…… പതിറ്റാണ്ടുകളായി ഈ മേഖലകളിൽ താമസിക്കുന്ന പട്ടയമോ സർവ്വേ നമ്പരോ ഇല്ലാത്ത പതിനായിരക്കണക്കിന് ജനങ്ങളുടെ വിവരങ്ങൾ ഉൾപ്പെടുത്തുവാൻ ക്രമീകരണം വേണം ………… ഭൗതിക പരിശോധന നടത്തിയും ജസ്റ്റീസ് ബി.രാധാകൃഷ്ണൻ ഉൾപ്പെടെയുള്ള അഞ്ചംഗ സമിതി 23 വന്യജീവി സങ്കേതകളിലെ വിവിധസ്ഥലങ്ങൾ ജനങ്ങളെ അറിയിച്ച് സന്ദർശനം നടത്തിയും ശരിയായ റിപ്പോർട്ട് തയ്യാറാക്കണം. കേന്ദ്രവൈൽഡ് ലൈഫ് ബോർഡിനെ ബോധ്യപ്പെടുത്തി സുപ്രീം കോടതി വഴി ബഫർ സോൺ പ്രശ്നത്തിന് ശാശ്വതപരിഹാരമുണ്ടാക്കണം. സംസ്ഥാന പ്രസിഡണ്ട് നിർദ്ദേശിച്ചു…. ബഫർ സോൺ പ്രശ്നങ്ങൾ സംബന്ധിച്ച് തുടർ നടപടികളാലോചിക്കുവാൻ തട്ടേക്കാട് പക്ഷിസങ്കേതത്തിനു സമീപമുള്ള കോതമംഗലം കേരളാ കോൺഗ്രസ് ഓഫീസിൽ ഡിസംബർ 22 വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 2.30-ന് കർഷക യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം കൂടുന്നതാണെന്നും വർഗീസ്‌വെട്ടിയാങ്കൽ അറിയിച്ചു.