കോഴിക്കോട്: രണ്ട് ദിവസം മുമ്പ് കോഴിക്കോട് ദാവൂദ് ഭായ് കപാസി റോഡിലുള്ള സഹരണ സംഘം ഓഫീസിൽ മുൻവശത്തെ വാതിൽ പൊളിച്ച് നടത്തിയ മോഷണം നടത്തിയ പ്രതിയെ ടൗൺ അസിസ്റ്റന്റ് കമ്മീഷണർ പി.ബിജുരാജ് ൻ്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടി. ചക്കും കടവ് സ്വദേശി ആനമാട് പറമ്പിൽ ഷഫീഖ് (40) ആണ് പോലീസിന്റെ പിടിയിലായത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. കോഴിക്കോട് സിറ്റിയിൽ വിവിധ പോലീസ് സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ മോഷണക്കേസുകൾ നിലവിലുണ്ട്. പുതുവർഷദിവസം പുലർച്ചെ ഗുജറാത്തി സ്കൂൾ സമീപത്തുനിന്നും മോഷ്ടിച്ച സ്കൂട്ടറിൽ കറങ്ങി മോഷ്ടിക്കാനുള്ള സ്ഥലങ്ങൾ കണ്ടുവെച്ചശേഷം രാത്രിയിലാണ് മോഷണം നടത്തിയിരുന്നത്. 61-ം സ്കൂൾ കലോത്സവ ഉദ്ഘാടന ദിവസം പ്രതി രാമനാട്ടുകരയിലെ സ്റ്റുഡിയോയിൽ നിന്നും വിലകൂടിയ മോബൈൽ ഫോൺ മോഷ്ടിക്കുകയും ചെയ്തിരുന്നു. കലോത്സവത്തോടനുബന്ധിച്ച് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ കെ.ഇ.ബൈജു.ഐ.പി.എസ് നഗരത്തിൽ പ്രത്യേ രാത്രി കാല നിരീക്ഷണം ഏർപ്പെടുത്താൻ പോലീസിന് നിർദേശം നൽകിയിരുന്നു. ഇതിന്റെ ഭാഗമായി ടൗൺ ഇൻസ്പെക്ടർ ബൈജു.കെ.ജോസിൻ്റെ നേതൃത്വത്തിൽ നടത്തിയ പ്രത്യേക പരിശോധനയിലാണ് പ്രതി പിടിയിലായത്.
പാളയം ബസ്ററാൻ്റിന് സമീപത്ത് വച്ച് രാത്രിയിലാണ് സിറ്റി ക്രൈം സ്ക്വാഡും ടൗൺ സബ് ഇൻസ്പെക്ടർ സുഭാഷ് ചന്ദ്രനും ചേർന്ന് പ്രതിയെ പിടികൂടിയത്. ടൗൺ സബ് ഇൻസ്പെക്ടർ സുഭാഷ് ചന്ദ്രൻ അറസ്റ്റ് ന് നേതൃത്വം നൽകി.
പ്രതിയെ വിശദമായി ചോദ്യം ചെയ്തപ്പോൾ മോഷണത്തിന്റെ ചുരുളഴിഞ്ഞു.
കല്ലായ് ഗുഡ്സ് ഷെഡ്ന് സമീപത്തുള്ള രഹസ്യകേന്ദ്രത്തിൽ നിന്നും അന്വേഷണസംഘം പ്രതി ഉപയോഗിച്ചിരുന്ന സ്കൂട്ടർ കണ്ടെത്തി. മോഷണം നടത്തിയ മൊബൈൽ ഫോണും അന്വേഷണ സംഘം കണ്ടെത്തി. സിറ്റി ക്രൈം സ്ക്വാഡ് അംഗങ്ങളായ എം.ഷാലു, സി.കെ.സുജിത്ത്, ടൗൺ എ.എസ്.ഐ മുഹമ്മദ് ഷബീർ, സീനിയർ സി.പി.ഓ സജേഷ് കുമാർ സി.പി.ഓ മാരായ ജിതേന്ദ്രൻ, ബിനുരാജ്, ശ്രീരാജ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.