കാസർകോട്: മുതിർന്ന മാധ്യമ പ്രവർത്തകർ അവരുടെ തൊഴിൽ മേഖലയിൽ നടത്തിയിട്ടുള്ള ത്യാഗപൂർണമായ സേവനം സമൂഹത്തിന് മറക്കാനാകില്ലെന്ന് ഇ ചന്ദ്രശേഖരൻ എo എൽ എ പറഞ്ഞു. ഇന്നഞ്ഞെപ്പോലെ വാർത്താ വിനിമയ സൗകര്യങ്ങൾ ഇല്ലാതിരുന്ന കാലഘട്ടത്തിൽ പത്രപ്രവർത്തനം നടത്തിയവരാണ് മുതിർന്ന മാധ്യമ പ്രവർത്തകർ. അവർ ഇന്ന് അനുഭവിക്കുന്ന പ്രയാസങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവന്ന് പരിഹരിക്കാൻ ശ്രമിക്കുമെന്ന് ഇ ചന്ദ്രശേഖരൻ പറഞ്ഞു.
സീനിയർ ജേണലിസ്റ്റ് ഫോറം – കേരള ജില്ലാ കമ്മറ്റി കാസർകോട് പ്രസ് ക്ലബ്ബിൽ സംഘടിപ്പിച്ച പുതു വർഷ സൗഹൃദ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുൻ മന്ത്രി. കേക്ക് മുറിച്ചായിരുന്നു ഉദ്ഘാടനം. എം എൽ എ മാരായ സി എച്ച് കുഞ്ഞമ്പു , എൻ എ നെല്ലിക്കുന്ന്, കേരള പത്രപ്രവർത്തക യൂണിയൻ ജില്ലാ പ്രസിഡണ്ട് മുഹമ്മദ് ഹാഷീം, സി ഐ ടി യു സംസ്ഥാന സെക്രട്ടറി
ടി കെ രാജൻ, ഐ എൻ ടി യു സി ജില്ലാ പ്രസിഡണ്ട് പി ജി ദേവ് , യു ടി യു സി സംസ്ഥാന വൈസ് പ്രസിഡണ്ട് കരിവെള്ളുർ
വിജയൻ, ബി എം എസ് ജില്ലാ വൈസ് പ്രസിഡണ്ട് ശ്രീനിവാസൻ, എൻ എൽ യു സംസ്ഥാന ജനറൽ സെകട്ടറി സി എം എ ജലീൽ, ബി ജെ പി സംസ്ഥാന സെക്രട്ടറി അഡ്വക്കറ്റ് കെ ശ്രീകാന്ത്,
നാരായണൻ പേരിയ, അഡ്വ. ടി വി ഗംഗാധരൻ ,
ശ്യാം പ്രസാദ്,
സി എൽ ഹമീദ് തുടങ്ങിയവർ സംസാരിച്ചു. റഹ്മാൻ തായലങ്ങാടി പുതുവർഷ സന്ദേശം നൽകി. എസ് ജെ എഫ് കെ ജനറൽ സെക്രട്ടറി
കെ പി വിജയകുമാർ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ പ്രസിഡണ്ട് വി വി പ്രഭാകരൻ അധ്യക്ഷനായിരുന്നു. സെക്രട്ടറി സണ്ണി ജോസഫ് സ്വാഗതവും ട്രഷറർ എൻ ഗംഗാധരൻ നന്ദിയും പറഞ്ഞു. നിരവധി സാമൂഹ്യ – സാംസ്കാരിക തൊഴിലാളി സംഘടനാ പ്രവർത്തകരും മാധ്യമ പ്രവർത്തകരും പങ്കെടുത്ത പുതുവർഷ
സംഗമത്തിൽ സ്നേഹ വിരുന്നും ഒരുക്കിയിരുന്നു.