localtop news

കൊടുവള്ളി മണ്ഡലത്തിലെ വിദ്യാഭ്യാസ മേഖലയുടെ പുരോഗതിക്കായി കോടികളുടെ പദ്ധതികൾക്ക് ഭരണാനുമതിയായി

കുന്നമംഗലം: കൊടുവള്ളി മണ്ഡലത്തിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അടിസ്ഥാനസൗകര്യവികസനത്തിന് 14 കോടി രൂപ അനുവദിച്ചു കൊടുവള്ളി സി എച്ച് എം ഗവൺമെൻറ് ആർട്സ് ആൻഡ് സയൻസ് കോളേജിന് 12 കോടി രൂപയും , രാരോത്ത് ഗവൺമെൻറ് ഹൈസ്കൂളിന് ഒരു കോടി രൂപയും , ആരാമ്പ്രം ഗവൺമെൻറ് യുപി സ്കൂളിന് ഒരു കോടി രൂപയുടെയും പദ്ധതികൾക്കാണ് കിഫ്ബി പദ്ധതിയിലുൾപ്പെടുത്തി ഭരണാനുമതി ലഭ്യമാക്കിയത്. 13-10-20ന് കിഫ്ബി ആസ്ഥാനത്ത് ചേർന്ന യോഗത്തിലാണ് പദ്ധതി അംഗീകാരം ലഭിച്ചത്.

കിഫ്ബിയിൽ ഉൾപ്പെടുത്തി കൊടുവള്ളി ഗവൺമെൻറ് കോളജിലെ വികസനം സമാനതകളില്ലാത്തതാണ് 12 കോടി രൂപയുടെ പദ്ധതി തയ്യാറാക്കിയത് പൊതുമേഖലാസ്ഥാപനമായ കിറ്റ്കോയാണ് നിലവിലെ കെട്ടിടത്തിന് മുകളിൽ ഇരുനില കെട്ടിടവും മൂന്നു നിലകളുള്ള പുതിയ അക്കാദമിക് ബ്ലോക്കും രണ്ടു നിലകളിലുള്ള ലൈബ്രറി ബ്ളോക്കുമാണ് പദ്ധതിയുടെ ഭാഗമായി നിർമ്മിക്കപ്പെടുന്നത്. വിവിധ ക്ലാസ് റൂമുകൾക്ക് പുറമേ സ്റ്റാഫ് റൂം എൻഎസ്എസ്, എൻസിസി റൂമുകൾ , വിശാലമായ സൗകര്യങ്ങളോടുകൂടിയ ലൈബ്രറി സൗകര്യവും ,റഫറൻസ് ഹാളും ഡിജിറ്റൽ ലൈബ്രറി, കമ്പ്യൂട്ടർ ലാബും , മീറ്റിംഗ് ഹാൾ എല്ലാ നിലകളിലും ടോയ്‌ലറ്റ് സൗകര്യങ്ങൾ തുടങ്ങിയ അത്യാധുനിക സൗകര്യങ്ങളോടു കൂടിയാണ് പുതിയ ഗവൺമെൻറ് കോളേജ് കെട്ടിടം പൂർത്തീകരിക്കുക.
ഒരു കോടി രൂപയുടെ പുതിയ പദ്ധതികളാണ് രാരോത്ത് ഗവൺമെന്റ് ഹൈസ്കൂളിലും , ആരാമ്പ്രം ഗവൺമെൻറ് യുപി സ്കൂളിലും ആരംഭിക്കുക.
ഇതു കൂടാതെ എം.എൽ.എ ആസ്തി വികസന ഫണ്ട് ഉപയോഗപ്പെടുത്തി രാരോത്ത് ഗവൺമെന്റ് ഹൈസ്കൂളിൽ 86.5 ലക്ഷം രൂപയുടെ പ്രവർത്തി പൂർത്തീകരിച്ചിരിക്കുകയാണ്.ആരാമ്പ്രം ഗവൺമെൻറ് യുപിസ്കൂളിൽ എം.എൽ.എ ആസ്തി വികസന ഫണ്ട് ഉപയോഗപ്പെടുത്തി 43.5 ലക്ഷം രൂപയുടെ പ്രവർത്തിപൂർത്തീകരിച്ചുവരികയാണ്, സംസ്ഥാന സർക്കാർ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ 80 ലക്ഷം രൂപ ഉപയോഗിച്ച് നിർമ്മിച്ച പുതിയ കെട്ടിടം കഴിഞ്ഞ മാസം ഉദ്ഘാടനം ചെയ്തതുമാണ്.

കിഫ്ബിയിലൂടെ മണ്ഡലത്തിലെ വിദ്യാഭ്യാസ മേഖലയ്ക്ക് വലിയ പ്രാധാന്യമാണ് സർക്കാർ നൽകിയിരിക്കുന്നത്, വിദ്യാഭ്യാസ മേഖലയിലെ സർക്കാർ ഇടപെടൽ സാധാരണക്കാരായ വിദ്യാർഥികൾക്ക് അന്തർദേശീയ നിലവാരത്തിലുള്ള അക്കാദമിക സൗകര്യം ഒരുക്കി നൽകുന്നതിന് സഹായകരമാകുമെന്ന് കാരാട്ട് റസാഖ് എംഎൽഎ അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close