KERALAlocaltop news

സർക്കാറിന്റെ നഷ്ടം നികത്താൻ ‘ വടിയെടുത്ത് ജയിൽ ഡിജിപി ; ബാധ്യത വരുത്തി ജീവനക്കാർ ‘മുങ്ങിയാൽ’ ജയിൽ മേധാവിമാർ കുടുങ്ങും !

* സ്ഥലം മാറ്റത്തിനു മുമ്പ് ബാധ്യത തീർക്കാതെ ജീവനക്കാർ

 

കെ. ഷിന്റുലാൽ

കോഴിക്കോട് : ജയിൽ വകുപ്പിലെ സ്ഥലം മാറ്റം സർക്കാറിനു വൻനഷ്ടം ! ജീവനക്കാർ സ്ഥലം മാറി പോകുമ്പോഴും വിരമിക്കുമ്പോഴും സർക്കാറിലേക്ക് നൽകേണ്ട വിവിധ സാമ്പത്തിക ബാധ്യതകൾ തീർക്കുന്നതിൽ വിമുഖത കാണിക്കുന്നുണ്ട്. എന്നാൽ സ്ഥാപന മേധാവിമാർ കാര്യക്ഷമമായി ഇടപാടാറുമില്ല. ഈ സാഹചര്യത്തിലാണ് സർക്കാറിന്ബാ ധ്യത വരുത്തിയാൽ സ്ഥാപന മേധാവിമാരിൽ നിന്നും തുക ഇടക്കാൻ ജയിൽ വകുപ്പ് തീരുമാനിച്ചത്. ഇത് സംബന്ധിച്ച് ജയിൽ ഡിജിപി എം. കെ. വിനോദ്കുമാർ എല്ലാ ജയിൽ സ്ഥാപന മേധാവിമാർക്കും ഡിഐജിമാർക്കും നിർദ്ദേശം നൽകി.

നിലവിൽ ജയിലുകളുടെ പ്രവർത്തനം സുഖമമാക്കുന്നതിനുള്ള സ്ഥലം മാറ്റം സർക്കാറിന് വലിയ ബാധ്യതയാണ് വരുത്തുന്നത്. ജയിൽ വകുപ്പിന്റെ ഓഡിറ്റിംഗ് നടക്കുമ്പോഴാണ് ഓരോ ജയിൽ സ്ഥാപനത്തിൽ നിന്നും ജീവനക്കാർ നൽകാനുള്ള സാമ്പത്തിക ബാധ്യത സംബന്ധിച്ച് പുറത്തറിയുന്നത്. ജീവനക്കാർ ഇതിനിടെ വിരമിക്കുകയോ സ്ഥലം മാറിപ്പോകുകയോ ചെയ്തിരിക്കും. ഇതോടെ തുക ഈടാക്കാൻ കഴിഞ്ഞില്ലെന്ന് വ്യക്തമാക്കി സ്ഥാപന മേധാവിമാരായ ജയിൽ സൂപ്രണ്ടുമാർ വകുപ്പിനെ അറിയിക്കുകയാണ് പതിവ്. പല ജയിൽ സൂപ്രണ്ടുമാരും ബാധ്യത വരുത്തിയ ജീവനക്കാർ മറ്റു പല സ്ഥലങ്ങളിൽ സേവനമനുഷ്ഠിക്കുകയാണെന്നും അവിടുത്തെ ജയിൽ സൂപ്രണ്ടിന് കത്തു നൽകിയിട്ടുണ്ടെന്നും അറിയിച്ചു കൈമലർത്തുകയാണ് പതിവ്.

സ്ഥലം മാറി പോകുന്നതോ വിരമിക്കുന്നതോ ആയ ജീവനക്കാരുടെ ബാധ്യതകൾ യഥാസമയം അവരെ അറിയിക്കണമെന്നാണ് ഡിജിപിയുടെ പുതിയ നിർദ്ദേശം. ഈടാക്കേണ്ട തുക നിശ്ചിത പരിധിക്കുള്ളിൽ ജീവനക്കാരിൽ നിന്ന് ഈടാക്കണം. അല്ലാത്തപക്ഷം സ്ഥലം മാറിപ്പോയ ജീവനക്കാരുടെ ബാധ്യത അക്കാലയളവിലെ സ്ഥാപന മേധാവിമാരുടെ ബാധ്യതയായി കണക്കാക്കും. സ്ഥാപനവുമായി ബന്ധപ്പെട്ട പരിശോധന റിപ്പോർട്ട്‌ ലഭിച്ചാൽ ഒരു മാസത്തിനുള്ളിൽ ഈടാക്കണമെന്നും ജയിൽ ഡിജിപി ഉത്തരവിട്ടു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close