KERALAlocaltop news

ഹീൽ ദേശീയസമ്മേളനം സംഘടിപ്പിച്ചു.

കോഴിക്കോട്: ആരോഗ്യരംഗത്തെ പുതിയ കുതിപ്പുകൾ ചർച്ച ചെയ്ത ദേശീയസമ്മേളനം ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ സമാപിച്ചു. ഹീൽ (Healthcare excellence through administration and leadership) എന്നു പേരിലുള്ള സമ്മേളനത്തിന്റെ ഒൻപതാം പതിപ്പ് 2030നു അപ്പുറത്തേക്കു ആരോഗ്യപരിചരണത്തിന്റെ ചലനങ്ങൾ വിലയിരുത്തി.
ആരോഗ്യ മേഖല കാത്തു സൂക്ഷിക്കേണ്ട ഗുണ നിലവാരം, എച്ച്. ആർ. വെല്ലുവിളികൾ, ഡിജിറ്റൽ സ്വാധീനം, മെഡിക്കോ ലീഗൽ മാറ്റങ്ങൾ മുതലായവയായിരുന്നു സമ്മേളനത്തിൽ കൈകാര്യം ചെയ്ത സുപ്രധാന വിഷയങ്ങൾ.

വിവിധ ഹോസ്പിറ്റലുകളിൽ നിന്നും കോളേജുകളിൽ നിന്നുമായി 300 -ൽ പരം പ്രതിനിധികൾ ഇതിൽ സംബന്ധിച്ചു.

എയർ മാർഷൽ ഡോ. പവൻ കപൂർ സമ്മേളനം ഉദ്ഘാടനം ചെയ്തു. ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ ഡോ. കെ.ജി. അലക്സാണ്ടർ അധ്യക്ഷൻ ആയി.
അഡ്വ. ശ്യാം പദ്മൻ, ഡോ. ഹർഷ ഗോവർധന, ഡോ .സമീർ മേത്ത, ഗിരീഷ് ഗോപാലകൃഷ്ണൻ, ഡോ. നവീൻ തോമസ്, ഡോ. എബ്രഹാം മാമ്മൻ, സജി എസ്.മാത്യു, ഡോ. ബിജോയ് ജോൺസൺ, ഗ്രേസി മത്തായി, ലെഫ്. കേണൽ സണ്ണി തോമസ്, ബ്രിജു മോഹൻ എന്നിവർ ചർച്ച നയിച്ചു. കെ.കെ. ജിജു നന്ദി പറഞ്ഞു

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close