Businesstop news

പുതിയ 4 സ്‌ട്രോക്ക് ബാക്ക്പാക്ക് ബ്രഷ് കട്ടറുമായി  ഹോണ്ട ഇന്ത്യ പവര്‍ പ്രൊഡക്റ്റ്‌സ്

ന്യൂഡല്‍ഹി: ഇന്ത്യയിലെ പ്രമുഖ പവര്‍ പ്രൊഡക്റ്റ്‌സ് ഉല്‍പ്പാദകരായ ഹോണ്ട ഇന്ത്യ പവര്‍ പ്രൊഡക്റ്റ്‌സ് പുതിയ 1.3 എച്ച്പി ശക്തിയുള്ള 4 സ്‌ട്രോക്ക് ബാക്ക്പാക്ക് ബ്രഷ് കട്ടര്‍ അവതരിപ്പിച്ചു. യുഎംആര്‍435ടി മോഡല്‍ യന്ത്രം ഇന്ത്യയിലുടനീളം ലഭിക്കും. ബ്രഷ് കട്ടര്‍ വിഭാഗത്തില്‍ മുന്നില്‍ നില്‍ക്കുന്ന ഹോണ്ട ഇന്ത്യ പവര്‍ പ്രൊഡക്റ്റ്‌സിന്റെ ശ്രേണിയില്‍ ചെറിയ ഉപയോഗത്തിനുള്ള 1എച്ച്പി യന്ത്രം മുതല്‍ 2എച്ച്പി കരുത്തുള്ള ഹെവി ഡ്യൂട്ടി യന്ത്രംവരെ ഉള്‍പ്പെടുന്നു.
കൃഷി പണിക്കാരുടെ ദൗര്‍ലഭ്യവും കൃഷി സ്ഥലത്തിന്റെ അളവ് കുറഞ്ഞു വരുന്നതും കള നിയന്ത്രണത്തിനും വിളവെടുപ്പിനുമായി കൊണ്ടു നടക്കാവുന്ന ഉപകരണങ്ങളുടെ ഡിമാന്‍ഡ് വര്‍ധിപ്പിച്ചുവെന്നും കളകള്‍ കളയുന്നതിനും വിളവെടുപ്പിനും തോട്ടങ്ങളും വഴി അരികും വൃത്തിയാക്കുന്നതിനും ഒരുപാട് ഉപഭോക്താക്കള്‍ ഇപ്പോള്‍ ബ്രഷ് കട്ടറുകളെ ആശ്രയിക്കുന്നുവെന്നും ഹോണ്ട ഇന്ത്യ പവര്‍ പ്രൊഡക്റ്റ്‌സ് സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ് സീനിയര്‍ വൈസ് പ്രസിഡന്റ് വിജയ് ഉപ്രേതി പറഞ്ഞു.
ഹോണ്ട ബ്രഷ് കട്ടറുകള്‍ക്ക് ഇന്ന് ആവശ്യക്കാര്‍ ഏറെയുണ്ട്. അതിന്റെ 4 സ്‌ട്രോക്ക് എഞ്ചിന്‍ കരുത്തിന്റെ സാങ്കേതിക വിദ്യ തന്നെയാണ് ഉപഭോക്താക്കള്‍ക്ക് പ്രിയങ്കരമായ യന്ത്രമാകുന്നതിന് കാരണം. ഉന്നത നിലവാരവും 600ലധികം വരുന്ന വിപുലമായ സെയില്‍സ്, സര്‍വീസ് ഡീലര്‍മാരുടെ പിന്തുണയുമുണ്ട്.
മലയോര മേഖലകളിലെ ഉപഭോക്താക്കള്‍ക്ക് ചെലവ് കുറഞ്ഞ ഒരു പരിഹാരം എന്ന നിലയിലാണ് പുതിയ വേരിയന്റിന്റെ അവതരണം. ചെരിവുകളുള്ള ഭുമിയിലും പഴ തോട്ടങ്ങളിലും കളകള്‍ കാര്യക്ഷമമായി നീക്കം ചെയ്യാവുന്ന രീതിയിലാണ് പുതിയ മോഡലിന്റെ രൂപകല്‍പ്പന. വിളകള്‍ തിങ്ങി നില്‍ക്കുന്ന ഇടങ്ങളിലും ഇത് വളരെ ഫലപ്രദമാണ്.
യുഎംആര്‍435ടി ബാക്ക്പാക്ക് ബ്രഷ് കട്ടര്‍ രണ്ടു വേരിയന്റുകളില്‍ വരുന്നുണ്ട്. രണ്ട് ടീത്ത് ബാര്‍ ബ്ലേഡിന്റെ എല്‍2എസ്ടി, മൂന്ന് ടീത്ത് ബ്ലേഡിന്റെ എല്‍ഇഡിടി എന്നിങ്ങനെയാണ് വേരിയന്റുകള്‍. നൈലോണ്‍ ലൈന്‍ കട്ടറും ചേര്‍ന്ന് ഉപഭോക്താക്കള്‍ക്ക് സ്ഥലത്തിന് അനുസരിച്ചുള്ള യന്ത്രം തെരഞ്ഞെടുക്കാം. ഫ്‌ളെക്‌സിബിള്‍ ഷാഫ്റ്റും കോയില്‍ സ്പ്രിംഗ് മൗണ്ട് ചെയ്ത എഞ്ചിനും എര്‍ഗോണോമിക് രൂപകല്‍പ്പനയും ഉപയോക്താക്കളുടെ ക്ഷീണം കുറയ്ക്കുന്നു, അതിനാല്‍ ദീര്‍ഘ സമയത്തേക്കുള്ള പ്രവര്‍ത്തനത്തിന് വളരെ ഉപകാരപ്രദമാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close