KERALAtop news

അബ്രഹാമിൻ്റെ കുടുംബത്തിന് 10 ലക്ഷം തുക നാളെ കൈമാറും:കാട്ടുപോത്തിനെ വെടിവെക്കാൻ ഉത്തരവിട്ടു

 

കോഴിക്കോട്
കാട്ടു പോത്ത് ആക്രമണത്തിൽ മരിച്ച പാലാട്ട് അബ്രഹാമിന് കുടുംബത്തിന് 10 ലക്ഷം രൂപ അടിയന്തര ധനസഹായം പ്രഖ്യാപിച്ചു. തുക ബുധനാഴ്ച തന്നെ കുടുംബത്തിന് കൈമാറുമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ അറിയിച്ചു.
സംഭവം നടന്ന ഉടനെ മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ടാണ് ധനസഹായം നൽകാൻ തീരുമാനിച്ചത്. കാട്ടുപന്നി ആക്രമണം വിതച്ച മേഖലയിൽ നിരീക്ഷണം ശക്തമാക്കും. കോഴിക്കോട് ഡിഎഫ്ഒ യും മറ്റ് ഉന്നത ഉദ്യോഗസ്ഥരും സ്ഥലത്ത് ക്യാമ്പ് ചെയ്യും . പൊലീസിൻ്റെ സഹായവും ഉറപ്പാക്കുമെന്നും മന്ത്രി അറിയിച്ചു. ‘

കാട്ടുപോത്തിനെ വെടിവെക്കാൻ ഉത്തരവിട്ടു

കക്കയത്ത് ആളെ കൊന്ന കാട്ടുപോത്തിനെ കണ്ടെത്തി മയക്കു വെടിവെക്കാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഉത്തരവിട്ടു .
പ്രശ്നബാധിത പ്രദേശങ്ങളിൽ സംരക്ഷണം ശക്തിപ്പെടുത്തുന്നതിനും കൂടുതൽ വനപാലകരെ ഉൾപ്പെടുത്തുന്നതിനുമുള്ള എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ട്.
ഉയർന്ന താപനില കാരണം കാട്ടിൽ നിന്ന് വന്യമൃഗങ്ങൾ പുറത്തുവരാൻ സാധ്യതയുള്ളതിനാൽ വനത്തിൽ പ്രവേശിക്കരുതെന്ന് പൊതുജനങ്ങളോട് അഭ്യർത്ഥിക്കുന്നു, കൂടാതെ ഏതെങ്കിലും വന്യമൃഗങ്ങളെ ജനവാസ കേന്ദ്രങ്ങൾക്ക് സമീപം കണ്ടാൽ ടോൾ ഫ്രീ നമ്പറിൽ അറിയിക്കണമെന്ന് പൊതുജനങ്ങളോട് അഭ്യർത്ഥിക്കുന്ന തായി CWW അറിയിച്ചു. വനം വകുപ്പ് മന്ത്രി നേരത്തെ നിര്‍ദേശം നല്‍കി യ പ്രകാരം ആണ് നടപടികള്‍ പൂര്‍ത്തിയാക്കി ഉത്തരവിട്ടത് .
ടോൾ ഫ്രീ നമ്പർ: 18004254733

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close