കൽപ്പറ്റ :- വയനാട്ടിൽ സർക്കാർ തലത്തിൽ ടൂറിസത്തെ പ്രമോട്ട് ചെയ്യാൻ ശ്രമിക്കുമ്പോൾ. സർക്കാർ പറയുന്ന കാര്യങ്ങളെല്ലാം ഉദ്യോഗസ്ഥ വൃന്ദം ജല രേഖയാക്കി മാറ്റുന്നു.ഉദ്യോഗസ്ഥർ അനാവശ്യ നിയമങ്ങളും നിയന്ത്രണങ്ങളും കൊണ്ടുവരികയാണ്. അടുത്തകാലങ്ങളിലായി പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റിന് പോകുന്ന ആളുകളുടെ അടുത്ത് അനാവശ്യമായി അയൽവാസികളുടെ എൻഒസി വേണമെന്ന് നിയമം ഉണ്ടാക്കി. ഈ നിയമം ആളുകൾ മിസ്യൂസ് ചെയ്യുകയാണ് പല ബിസിനസ് സ്ഥാപനങ്ങൾക്കെതിരെയും പ്രവർത്തിക്കുന്നതിന് ഇത് വളരെയധികം ബുദ്ധിമുട്ട് സൃഷ്ടിക്കുകയാണ്. ഇതിനു പുറമെ ആണ് പല ഡിപ്പാർട്ട്മെന്റുകളിൽ നിന്നും പല രീതിയിൽ ബുദ്ധിമുട്ട് നേരിടുന്നത്. ഇത് സർക്കാർ തലത്തിലും, ജില്ലാ കളക്ടർ നേരിട്ടും വേണ്ട നടപടി സ്വീകരിക്കണം എന്ന് വയനാട് ടൂറിസം അസോസിയേഷൻ ജില്ലാ കമ്മിറ്റി ആവിശ്യപെട്ടു. പ്രസിഡന്റ് സൈദലവി കെ പി ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി അനീഷ് B നായർ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ട്രഷറർ സൈഫുള്ള വൈത്തിരി, അബ്ദുറഹ്മാൻ മാനന്തവാടി, അൻവർ മേപ്പാടി,സുബി ഗ്രീൻസ്, വർഗീസ് എ ഒ, മുനീർ കാക്കവയൽ, സജി വൈത്തിരി,സുമ പള്ളിപ്രം, ബാബു ബത്തേരി,മനോജ് , പ്രബിത ചുണ്ട എന്നിവർ സംസാരിച്ചു.