കോഴിക്കോട് :
ആപത്ഘട്ടങ്ങളിൽ സ്ത്രീസുരക്ഷ വിരൽത്തുമ്പിൽ..!
സ്ത്രീ സുരക്ഷക്കായി കേരള പോലീസ് തയാറാക്കിയതാണ് നിർഭയം മൊബൈൽ ആപ്പ്. ഈ ആപ്പിലെ ഹെൽപ്പ് എന്ന ബട്ടണ് അമർത്തിപ്പിടിച്ചാൽ ഫോണ് ഉപയോഗിക്കുന്ന ആളിന്റെ ലൊക്കേഷൻ ഏറ്റവും അടുത്തുള്ള പോലീസ് കണ്ട്രോള് റൂമിൽ ലഭിക്കും. ഇന്റെർനെറ്റ് കവറേജ് ഇല്ലാതെ തന്നെ ഈ ആപ്പ് മുഖേന സന്ദേശങ്ങളും ലൊക്കേഷനും പോലീസുമായി പങ്കു വയ്ക്കാം. ഫലത്തിൽ മിനിറ്റുകള്ക്കുള്ളിൽ പൊലീസ് സ്ഥലത്തെത്തും.
ഓരോ ജില്ലയ്ക്കും ഓരോ കണ്ട്രോള് റൂമുകളുണ്ട്. നിർഭയം ആപ്പ് ഇൻസ്റ്റാള് ചെയ്ത മൊബൈൽ ഫോണ്വച്ച് ഒരാള്ക്ക് ഏതു ജില്ലയിൽനിന്നും സഹായം അഭ്യർഥിക്കാം. അതാത് ജില്ലയുടെ കണ്ട്രോള് റൂമിലേക്ക് സന്ദേശം എത്തുംവിധമാണ് ആപ്പ് ക്രമീകരിച്ചിരിക്കുന്നത്.
ഫോട്ടോ, വീഡിയോ എന്നിവ ഒറ്റക്ലിക്കിലൂടെ എടുത്തയക്കാനുള്ള ക്രമീകരണവുമുണ്ട്. ശബ്ദ സന്ദേശം അയക്കാനുള്ള ശ്രമത്തിനിടെ അക്രമി ഫോണ് തട്ടിയെടുത്താലും സന്ദേശം ക്യാൻസൽ ചെയ്യാനാകില്ല. തൽസമയം ലഭിക്കുന്ന ദൃശ്യങ്ങളുംമറ്റും പൊലീസിന് തെളിവാകുകയും
ചെയ്യും. നിർഭയം ആപ്പ് ആൻഡ്രോയിഡ്, ഐ. ഒ . എസ്. പ്ലാറ്റ്ഫോമുകളിൽ ലഭ്യമാണ്.