കെട്ടിടാവശിഷ്ടങ്ങൾ അതാതുസമയം നീക്കാൻ പരിചയ സമ്പന്നരായ ഏജൻസിയെ ഉപയോഗിച്ച് സംവിധാനമൊരുക്കും
-നഗരത്തിലെ മാർക്കറ്റുകൾ നവീകരിക്കാൻ പണം വകയിരുത്തി
-നഗരത്തിൽ പൊലീസ്, റസിഡന്റ്സ് അസോസിയേഷൻ, സ്വകാര്യ സ്ഥാപനങ്ങൾ തുടങ്ങിയവയുടെ സഹായത്തേടൈ സി.സി.ടി.വി വ്യാപിപ്പിക്കും.
-മൈലമ്പാടിയിൽ ബഡ്സ് സ്കൂളിന് 1.5 കോടി
-മായനാട് ഭിന്നശേഷി സദനം പുതുക്കിപ്പണിയും
-എലത്തൂരിൽ മിനി വ്യവസായ എസ്റ്റേറ്റിന് തുടക്കമിടാൻ 20 ലക്ഷം
-ഒരു വാർഡിൽ ഒരു കളിസ്ഥലവും കായികാധ്യാപകരില്ലാത്ത സ്കൂളുകളിൽ പി.ടി.എ സഹായത്തോടെ അധ്യാപക സേവനവും ലഭ്യമാക്കും.
-മാനാഞ്ചിറ സ്ക്വയർ, പാർക്കുകൾ, മറ്റ് പൊതു ഇടങ്ങൾ, ശൗചാലയങ്ങൾ തുടങ്ങിയവ സംരക്ഷിക്കാനും പരിപാലിക്കാനും പൊതുസ്വകാര്യ പങ്കാളിത്തത്തോടെ പ്രൊഫഷണൽ മാനേജ്മെന്റ് കമ്പനി രൂപവത്ക്കരിച്ച് ഈ വർഷം തന്നെ പ്രവർത്തനം തുടങ്ങും.
-നഗരസഭാ സേവനങ്ങൾ ഈ വർഷം മുതൽ മൊബൈൽ ആപ്ലിക്കേഷൻ വഴിയും.
-ട്രാൻസ് ജൻഡറുകൾക്കായി നഗരത്തിൽ ഷെൽട്ടർ ഹോം.
-മിഠായി തെരുവ് നവീകരണം രണ്ടാം ഘട്ടമായി മൊയ്തീൻ പള്ളി റോഡ്, താജ് റോഡ്, കോർട് റോഡ് കിഴക്കേഭാഗം എന്നിവ വിനോദ സഞ്ചാരവകുപ്പ് സഹായത്തോടെ പുനരുദ്ധരിക്കുന്നത് ഈ വർഷം തുടങ്ങും സംസ്ക്കരണ പ്രവർത്തനങ്ങൾക്ക് പുതിയ യന്ത്രങ്ങൾ സ്ഥാപിക്കും.
-ബയോമെഡിക്കൽ മാലിന്യം പരിഹരിക്കാനും ഇ-വെയിസ്റ്റ് പ്രശ്നം പരിഹരിക്കാനും പ്രത്യേക പദ്ധതി.
-ചരക്ക് നീക്കത്തിന് പച്ചക്കറി മാർക്കറ്റിൽ സൗജന്യമായി നൽകാൻ അഞ്ച് ഇ-ഓട്ടോ ഗുഡ്സ് വാഹനം കോർപറേഷൻ വാങ്ങും.
-പാറോപ്പടി തണ്ണീർത്തടം, നഗരച്ചിറ ജലസ്രോതസ് എന്നിവ സംരക്ഷിക്കാൻ സ്വകാര്യ-പൊതു പങ്കാളിത്തത്തിൽ പദ്ധതി നടപ്പാക്കും
-കാലാവസ്ഥ വ്യതിയാനം പ്രതിരോധിക്കാനുള്ള കാർഷിക രീതി പരിചയപ്പെടുത്താൻ പുതിയ പദ്ധതി.
-ജലസ്രോതസുകളിലുണ്ടാവുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ വാട്ടർ ബജറ്റിങ് നടപ്പാക്കും. ഇതിനായി സി.ഡബ്ല്യു. ആർ.ഡി.എം അടക്കമുള്ളവരുടെ സഹകരണം ഉറപ്പാക്കും.
-മാനാഞ്ചിറ ആർ.ഡി.ഒ ഓഫീസ് സ്ഥലം മാതൃക പൊതു ഇടമായ സിറ്റി സ്ക്വയറായി വികസിപ്പിക്കാൻ നടപടി
-പൂളക്കടവ് എ.ബി.സി ആശുപത്രിയിലെ തെരുവനായ് വന്ധ്യംകരണം ദിവസം 20 മുതൽ 30 വരൊയായി കൂട്ടും. നിലവിൽ 15 മുതൽ 20 വരെ നായകളെയാണ് ശസ്ത്രക്രിയ നടത്തുന്നത്.
-എല്ലാവാർഡിലും സ്വകാര്യ പങ്കാളിത്തത്തോടെ മികച്ച ശുചിമുറികൾ
-മെഡിക്കൽ കോളജിൽ ഈ കൊല്ലം തന്നെ ആധുനിക കംഫർട് സ്റ്റേഷൻ
-500 ദുർബല വിഭാഗങ്ങൾക്ക് വീടുണ്ടാക്കാൻ ഈ കൊല്ലം ഒരുലക്ഷം രൂപവീതം നൽകും.
-3000 എൽ.ഇ.ഡി, 100 ലോമാസ്റ്റ് വിളക്കുകൾ സ്ഥാപിക്കും.
-നികുതി ശേഖരണം ഊർജിതമാക്കും
-കെട്ടിടനികുതിയും തൊഴിൽ നികുതിയും ചോരുന്നത് കണ്ടെത്തിയുള്ള നടപടിക്ക് അഞ്ച് പേരടങ്ങുന്ന പ്രത്യേക ടാസ്ക് ഫോഴ്സ് എപ്രിൽ മുതൽ
-നഗരത്തിൽ ജി.ഐ.എസ് മാപ്പിങ് ഈ വർഷം പൂർത്തിയാക്കും
-മേയറും ഡെപ്യൂട്ടി മേയറും പങ്കെടുക്കുന്ന പരാതി പരിഹാര സഭ വാർഡ് തലത്തിൽ
-കോർപറേഷൻ ഓഫീസിലെ ഫ്രണ്ട് ഓഫീസിൽ നിന്നു തന്നെ ആവശ്യങ്ങളെല്ലാം നിർവഹികാനാവും വിധം നവീകരണം
-ഇൻഫർമേഷൻ കേരളമിഷൻ സഹകരണത്തിൽ ഇ-ഓഫീസള സംവിധാനമായ കെ.സ്മാർട്ട് പദ്ധതി ഈ കൊല്ലം നടപ്പാക്കും
-ജനനം, മരണം, വിവാഹം തുടങ്ങിയ 1960 വരെയുള്ള ഡാറ്റ ഈ കൊല്ലം മുതൽ വെബ്സൈറ്റിൽ ലഭ്യമാക്കും. നിലവിൽ 1970 വരെയുള്ള ഡാറ്റയാണുള്ളത്.
-തൊഴിൽ നികുതി കമ്പ്യൂട്ടർ വത്ക്കരണം ഈ കൊല്ലം നടപ്പാക്കും.
-നഗരസഭയുടെ പഴയ രേഖകളും ഫയലും ഡിജിറ്റലൈസ് ചെയ്ത് സൂക്ഷിക്കാൻ ഇക്കൊല്ലം തന്നെ പദ്ധതി
-നഗരസഭാ വിവരങ്ങൾ ജനങ്ങളിലെത്തിക്കാൻ മാസം തോറും ന്യൂസ് ബുള്ളറ്റിൻ
-നേരത്തേ പഞ്ചായത്തുകളായിരുന്ന എലത്തൂർ, ചെറുവണ്ണൂർ, ബേപ്പൂർ എന്നിവിടങ്ങളിലേക്ക് സമ്പൂർണ്ണ ശുദ്ധജല പദ്ധതി.
-ടൂറിസ്റ്റ് കേന്ദ്രങ്ങളുള്ള ബേപ്പൂർ വലിയങ്ങാടി വാർഡുകളിൽ മുഴുസമയം വെള്ളം കിട്ടുന്ന പദ്ധതി
-എലത്തൂർ സ്റ്റീഫൻ കുന്നിൽ ശുദ്ധജല പദ്ധതിക്ക് ഭൂമി ഏറ്റെടുക്കും.
-ഭിന്നശേഷിക്കാർക്ക് ഷോർട്സ്റ്റേ ഹോമുകളുണ്ടാക്കും. കോർപറേഷൻ ഓഫീസ് മുതൽ സി.എച്ച് മേൽപ്പാലം വരെ ഡിസൈൻ റോഡായി വികസിപ്പിക്കാൻ പൊതുമരാമത്ത് വകുപ്പുമായി ചേർന്ന് അഞ്ച് കോടിയുടെ പദ്ധതി.
-ബേപ്പൂർ മുതൽ എലത്തൂർ വരെയുള്ള കടപ്പുറം ഉൾപ്പെടുത്തി ടൂറിസം കോറിഡോർ
-പത്ത് രൂപക്ക് ഉച്ച ഭക്ഷണവും പ്രഭാത ഭക്ഷണവും ലഭ്യമാക്കുന്ന പദ്ധതിക്ക് ഈ കൊല്ലം തുടക്കമിടും
-റോഡുകൾ ഭംഗിയായി പരിപാലിക്കാൻ ഉദ്യോഗസ്ഥരും പൊതുജനങ്ങളുമുൾക്കൊള്ളുന്ന മാനേജ്മെന്റ് കമ്മറ്റി.
-പുതുതായി പണിയുന്ന നഗര റോഡുകളെല്ലാം പരിപാലിക്കാൻ റണ്ണിങ് കരാർ നൽകും.
-നഗരറോഡുകളുടെ വികസനത്തിന് മൊത്തം 60 കോടി രൂപ.
-ബേപ്പൂരിനും കാപ്പാടിനുമിടയിൽ ടൂറിസ്റ്റ് പൈതൃക കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന ഇ-ബസ് പദ്ധതി ഈ കൊല്ലം തന്നെ നടപ്പാക്കും.
-കെ.എസ്.ഇ.ബിയുമായി സഹകരിച്ച് നഗരത്തിൽ കൂടുതൽ വൈദ്യുതി വാഹന ചാർജിങ് സ്റ്റേഷനുകൾ.
-പൊതു ജന പങ്കാളിത്തത്തോടെ ആയിരം ഭൂരഹിത കുടുംബത്തിന് വീടുണ്ടാക്കാൻ 5.74 കോടി വകതയിരുത്തി.
-പത്ര രംഗത്തെ കോഴിക്കോടിന്റെ പാരമ്പര്യം പരിഗണിച്ച് ദേശീയ ശ്രദ്ധയാകർഷിക്കുന്ന മീഡിയ മ്യൂസിയം മാധ്യമസ്ഥാപനങ്ങൾ, സീനിയർ ജേണലിസ്റ്റ്സ് ഫോറം, കാലിക്കറ്റ് പ്രസ് ക്ലബ്ബ് എന്നിവരുടെ സഹായത്തോടെ സ്ഥാപിക്കും. ഇതിനായി അഞ്ച് ലക്ഷം വകയിരുത്തി.
-ഈ കൊല്ലം ഡിസംബറിൽ നഗരത്തിൽ വ്യാപാരമേളക്ക് തുടക്കമിടും. പ്രദേശികമായി ആഴ്ചച്ചന്തകളും സ്വകാര്യ പങ്കാളിത്തത്തോടെ മീൻ വിൽക്കൽ കേന്ദ്രങ്ങളും തുടങ്ങും.
-കോഴിക്കോടിനെ രുചി നഗരമാക്കി മാറ്റാൻ ദേശീയ ഫുഡ് എക്സ്പോ നടത്തും. നാടൻ ഫലങ്ങളുടെ ലഭ്യത ഉറപ്പാക്കാക്കാൻ കുടുംബശ്രീ സഹായത്തോടെ സംരംഭം തുടങ്ങും