KERALAlocaltop news

കോഴിക്കോട്ട് വൻ പടക്കശേഖരം പിടികൂടി

വിഷുവിന് സൂക്ഷിച്ചതാണ് പടക്കം

കോഴിക്കോട് : പുതിയ പാലത്ത് അനധികൃതമായി സൂക്ഷിച്ച വൻ പടക്ക ശേഖരം പിടി കൂടി
കോഴിക്കോട്.ഇന്നുച്ചയ്ക്ക് കസബ സ്റ്റേഷനിൽ ലൈസൻസ് ഉള്ള പടക്ക വിൽപണക്കരുടെ അസോസിയേഷൻ്റെ നൽകിയപരാതി പ്രകാരമാണ്.പുതിയ പാലത്തെ ഒരു ഗോഡൗണിൽ പോലീസ് എത്തി പരിശോധന നടത്തിയത്.പരിശോധനയിൽ 69 കടലാസ്സ് പെട്ടികളിൽ ആയി 1500 കിലോ വിവിധ തരത്തിൽ ഉള്ള പടക്കങ്ങൾ കണ്ടെത്തി.വലിയ അളവിൽ ഉള്ള പടക്ക ശേഖരം ആയതിനാൽ ഉച്ചക്ക് 12 മണിയോടെ ആരംഭിച്ച പരിശോധന വൈകിട്ട് 8 മണി വരെ നീണ്ടു.കോയമ്പത്തൂർ സ്വദേശിയായ ഒരാൽ നോവ ഏജൻസി എന്ന പേരിൽ നടത്തുന്ന പാർസൽ ഓഫീസ് ആണ് ഇത്.

നിരവധി ആളുകളുടെ പേരിൽ ശിവകാശിയിൽ നിന്ന് വാങ്ങിയ പടക്കങ്ങൾ ആണ് കണ്ടെത്തിയത്.ലൈസൻസ് ഇല്ലാതെ വലിയ അളവിൽ പടക്കം കൈവശം വെച്ചതിന് ആണ് കടയുടമക്ക് എതിരെ കേസ് ഉണ്ടാവുക.പോലീസ് കൂടാതെ ബോംബ് സ്ക്വാഡും പരിശോധനയുടെ ഭാഗമായി അന്വേഷണത്തിൽ പങ്കെടുക്കും. സി പി ഓ എൻപി അജയൻ.എം വിജേഷ്.മുഹമ്മദ് സക്കറിയ.വനിതാ സിപിഒ എംകെ ബിനില.എന്നിവരാണ് പരിശോധന സംഘത്തിൽ ഉണ്ടായിരുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close