KERALAlocaltop news

തദ്ദേശസ്ഥാപനങ്ങളുടെ അധികാരവും ഫണ്ടും സർക്കാർ കവരുകയാണെന്ന് യുഡിഎഫ്

കോഴിക്കോട്: തദ്ദേശസ്ഥാപനങ്ങളുടെ അധികാരവും ഫണ്ടും സർക്കാർ കവരുകയാണെന്ന് യുഡിഎഫ് കുറ്റപ്പെടുത്തി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതം അട്ടിമറിച്ച ഗവൺമെൻറ് നിലപാടിനെതിരെ യുഡിഎഫ് ജനപ്രതിനിധികൾ സംസ്ഥാനവ്യാപകമായി നടത്തിയ ധർണയുടെ ഭാഗമായി കോഴിക്കോട് കോർപ്പറേഷൻ ഓഫീസിനു മുമ്പിൽ നടന്ന പരിപാടി കെപിസിസി ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് പി എം നിയാസ് ഉദ്ഘാടനം ചെയ്തു. 2016 മുതൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ അധികാരം സർക്കാരിലേക്ക് കേന്ദ്രീകരിക്കുന്ന നിലപാടാണ് പിണറായി സർക്കാർ സ്വീകരിച്ചു വരുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി . പദ്ധതി വിഹിതം യഥാസമയം നൽകാതെ തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി പ്രവർത്തനത്തിന് പ്രതിസന്ധി സൃഷ്ടിച്ചത് സർക്കാർ തന്നെയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി .ഇതുവഴി സംസ്ഥാനത്താകെ തദ്ദേശസ്ഥാപനങ്ങളുടെ 1451 കോടി സർക്കാർ കവർന്നുവെന്ന് കെപിസിസി ജനറൽ സെക്രട്ടറി കുറ്റപ്പെടുത്തി ജനകീയ ആസൂത്രണ പദ്ധതിയുടെ ഇരുപത്തിയഞ്ചാം വാർഷികം ആഘോഷിക്കുന്ന വേളയിൽ അധികാര വികേന്ദ്രീകരണം വിപുലമാക്കുന്നതിന് പകരം അധികാര കേന്ദ്രീകരണമാണ് നടന്നുവരുന്നത്. കോർപ്പറേഷൻ യുഡിഎഫ് കൗൺസിൽ പാർട്ടി ലീഡർ കെ സി ശോഭിത അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി ടി.ടി.ഇസ്മായിൽ മുഖ്യപ്രഭാഷണം നടത്തി. അഴിമതിയുടെ കൂത്തരങ്ങായി മാറിയിരിക്കുകയാണ് കോഴിക്കോട് കോർപ്പറേഷൻ എന്ന് ടി. ടി .ഇസ്മായിൽ പ്രസ്താവിച്ചു ഞെളിയൻ പറമ്പിലെ ബയോ മൈനിങ് പ്രവർത്തി യാതൊരു തത്വദീക്ഷയും ഇല്ലാതെ സ്വന്തക്കാരായ സോൺണ്ട ഇന്‍ഫ്ര ടെക് കമ്പനി കാലാവധി നീട്ടിക്കൊടുത്ത കോർപ്പറേഷൻ തീരുമാനം അഴിമതിക്ക് കൂട്ടി നിൽക്കുന്നതാണ്. സിപിഎമ്മിന്റെ സാമ്പത്തിക ഹബ്ബായി കോർപ്പറേഷൻ ഭരണം മാറിയിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു കെ മൊയ്തീൻ കോയ എസ് കെ അബൂബക്കർ , പി. ഉഷാദേവി ടീച്ചർ, കെ.റംലത്ത്, സാഹിദ സുലൈമാൻ , ആയിഷബീ പാണ്ടി കശാല, ,ഓമന മധു,, അജീബ ഷമീൽ യുഡിഎഫ് നേതാക്കളായ സി ടി സക്കീർ ഹുസൈൻ, എ ടി മൊയ്തീൻ കോയ , പി സക്കീർ കിണാശ്ശേരി ശബനം പയ്യാനക്കൽ സംസാരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close