കോഴിക്കോട് : തീവ്രവാദബന്ധം തള്ളിക്കളയാനാവാത്ത എലത്തൂര്‍ ട്രെയിന്‍ തീവയ്പ്പ് കേസില്‍ സംസ്ഥാന പോലീസിന്റെ നിസഹകരണത്തില്‍ കേന്ദ്രഏജന്‍സികള്‍ക്ക് അതൃപ്തി. യുഎപിഎ ചുമത്താനാവാത്ത സാഹചര്യത്തില്‍ ചോദ്യം
ചെയ്യേണ്ടെന്ന് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) യോടും എസ്‌ഐടിയുടെ ചോദ്യം ചെയ്യലിന് ശേഷം അവസരം നല്‍കാമെന്ന കേന്ദ്രരഹസ്യാന്വേഷണ ഏജന്‍സി (ഐബി)യോടും വ്യക്തമാക്കിയതായാണ് വിവരം. ചോദ്യം ചെയ്യാന്‍ ലഭിച്ച ആദ്യഘട്ടങ്ങളിലെ നിര്‍ണായക നിമിഷങ്ങള്‍ പാഴാക്കിയെന്നാണ് കേന്ദ്രഏജന്‍സികള്‍ പറയുന്നത്. സംസ്ഥാന പോലീസിന്റെ നിസഹകരണം സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ അറിയിച്ചതായാണ് വിവരം.