Politics
നഗരത്തിൽ വീണ്ടും ലഹരി :എം ഡി എം എ യും ,എൽ എസ് ഡി സ്റ്റാമ്പുകളുമായി യുവാവ് പിടിയിൽ
കോഴിക്കോട് – മാരക ലഹരി മരുന്നായ എം ഡി എം.എ, എൽ എസ് ഡി സ്റ്റാബുകളുമായി പൊക്കുന്ന് സ്വദേശി മാനന്ത്രാവിൽ പാടം പടന്നയിൽ ഹൗസിൽ മുനീർ സി.പി (25 ) നാർകോട്ടിക് സെൽ അസ്സി. കമീഷണർ പ്രകാശൻ പടന്നയിലിന്റെ നേതൃത്വത്തിൽ ഉള്ള ഡിസ്ട്രിക്റ്റ് ആന്റി നാർകോട്ടിക് സ്പെഷ്യൽ ആക്ഷൻ ഫോഴ്സും (ഡാൻ സാഫ്) സബ് ഇൻസ്പെക്ട്ടർ ദിവ്യ വി. യു വിന്റെ നേത്യത്വത്തിലുള്ള കസബ പോലീസും ചേർന്ന് പിടികൂടി. ഇയാളിൽ നിന്ന് 0.160 മില്ലിഗ്രാം എൽ എസ് ഡി സ്റ്റാബുകളും , 1.540 ഗ്രാം എം.ഡി എം എ യും പരിശോധനയിൽ കണ്ടെടുത്തു.
ഡപ്യൂട്ടി പോലീസ് കമ്മീഷണർ കെ. ഇ ബൈജു ഐ.പി എസ് ന്റെ നിർദ്ദേശ പ്രകാരം ജില്ലയിൽ ലഹരിക്കെതിരെ ആന്റി നാർക്കോട്ടിക്ക് സ്ക്വാഡും, കസബ പോലീസും നടത്തിയ പരിശോധനയിലാണ് ഇയാൾ കല്ലുത്താൻ കടവ് ജംഗ്ഷനിൽ നിന്നും മയക്കുമരുന്നു മായി അറസ്റ്റിലായത്. ഇയാൾ ഗോവയിൽ നിന്നാണ് എൽ എസ് ഡി സ്റ്റാബുകൾ വിൽപനക്കായി കോഴിക്കോട്ടേക്ക് കൊണ്ട് വന്നത്.
പിടിയിലായ ആൾ ആർക്കെല്ലാമാണ് ഇത് വിൽക്കുന്നതെന്നും ആരെല്ലാമാണ് ഇത് ഉപയോഗിക്കുന്നതെന്നും കണ്ടെത്താൻ വിശധമായ അനേഷണം നടത്തേണ്ടിയിരിക്കുന്നു എന്ന് അന്വേഷണ ഉദ്യോഗസ്ഥനായ കസബ സർക്കിൾ ഇൻസ്പെക്ട്ടർ പ്രജീഷ്.എൻ പറഞ്ഞു.
ഡാൻസഫ് സബ് ഇൻസ്പെക്ടർ മനോജ് എടയേടത് എസ്.സി.പി.ഒ അഖിലേഷ് കെ, അനീഷ് മൂസേൻവീട്, സി.പി.ഒ സുനോജ് കാരയിൽ, കസബ സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ ജഗ്മോഹൻ ,. രതീഷ് , രൻജീഷ് , സുധർമ്മൻ, ശ്രീശാന്ത് ശ്രീജേഷ്എന്നിവർ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.
*എന്താണ് എൽ എസ് ഡി*
ലൈസർജിക്ക് ആസിഡ് ഡൈ ഈ തൈലമൈഡ് എന്ന മാരക മയക്കുമരുന്ന്
സ്റ്റാബ്, സ്റ്റിക്കർ രൂപത്തിലും ലഭ്യമാണ്. ഇതിന്റെ നാലിലൊരുഭാഗം നാവിനടിയിൽ വച്ചാൽ പോലും പതിനെട്ട് മണിക്കൂറോളം ലഹരിയിലാകും. വലിപ്പ കുറവും , പെട്ടന്ന് തിരിച്ചറിയാനുള്ള ബുദ്ധിമുട്ടും മറ്റുമാണ് മറ്റ് മയക്കുമരുന്നുകളെ അപേക്ഷിച്ചുള്ള പ്രത്യേകത എന്നത് ഇതിന്റെ വിപണനം കൂടുതൽ എളുപ്പമാക്കുന്നു. മനുഷ്യന്റെ സംവേദനത്തെയും , ചിന്തയേയും മാറ്റി മറിക്കുന്ന സ്വഭാവമുള്ളതാണ്. ആകുലത , അകാരണഭീതി, ഡെല്യൂഷനുകൾ എന്നിവ മരുന്നിന്റെ ഉപയോഗം മൂലം ഉണ്ടാക്കുന്നു. കുട്ടികളുടെ കൈവശം ഇത് കണ്ടാൽ സാധാരണ സ്റ്റാബ് സ്റ്റിക്കർ ആണെന്ന് കരുതി ഒഴിവാകാതെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ അറിയിക്കണമെന്ന് നാർക്കോട്ടിക്ക് അസി.കമ്മീഷണർ പ്രകാശൻ പടന്നയിൽ പറഞ്ഞു