KERALAlocaltop news

നന്ദി, എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി : മാമുകോയയുടെ കുടുംബം

 

കോഴിക്കോട്: ഞങ്ങളുടെ സർവവുമായിരുന്ന മാമുക്കോയയുടെ ആകസ്മിക നിര്യാണം തീർത്ത ശൂന്യത ഒരിക്കലും അവസാനിക്കില്ല. കുടുംബത്തിന്റെയും സമൂഹത്തിന്റെയും വഴികാട്ടിയായി പരിലസിച്ച അദ്ദേഹം മലപ്പുറത്തെ ഫുട്ബോൾ ടൂർണമെൻറ് ഉദ്ഘാടനം ചെയ്യാനായി വീട്ടിൽ നിന്നും ഇറങ്ങിയത് സന്തോഷവാനായിട്ടായിരുന്നു. പക്ഷേ അദ്ദേഹം തിരികെ വീട്ടിലെത്തിയത് നിശ്ചലനായിട്ടായിരുന്നു. വണ്ടൂരിലെ ആശുപത്രി മുതൽ അദ്ദേഹത്തിന് താങ്ങും തണലായി നിന്നവരെ മറക്കാനാവില്ല. കോഴിക്കോട്ടെ ആശുപത്രിയിൽ സർവ സഹായമായി അദ്ദേഹത്തിന്റെ സ്വന്തം നഗരമുണ്ടായിരുന്നു. വിയോഗ വേളയിലും Mss ലെ അന്തിമ പരിചരണത്തിനും കോഴിക്കോട് ടൗൺഹാളിലെ പൊതുദർശനവേളയിലും അരക്കിണറിലെ വീട്ടിലും കണ്ണപ്പറമ്പിലെ കബറടക്ക ചടങ്ങിലും നാട്ടുകാരും പൊതുസമുഹവും ബന്ധുജനങ്ങളും നൽകിയ പിന്തുണയും സ്നേഹവും മറക്കാനാവില്ല. മാധ്യമങ്ങളും,നിയമ പാലകരും രാഷ്ട്രീയ-മത-സാമൂഹിക-സാംസ്കാരിക മേഖലകളിലുള്ളവരും അദ്ദേഹത്തെ നെഞ്ചിലേറ്റുന്ന ആബാലവ്യദ്ധം ജനങ്ങളും നൽകിയ പിന്തുണക്ക് ഹൃദയം നിറഞ്ഞ നന്ദി കുടുംബം രേഖപ്പെടുത്തുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close