KERALA

ദി കേരള സ്റ്റോറി വിഷയത്തിൽ കെ.സി.ബി.സി നിലപാട് വ്യക്തമാക്കണം : ഐ.എൻ.എൽ

 

കോഴിക്കോട് : കക്കുകളി നാടകം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട കെ.സി.ബി.സി ‘ദി കേരള സ്റ്റോറി’ സിനിമ വിഷയത്തിൽ മൗനം വെടിയണമെന്നും നിലപാട് വ്യക്തമാക്കണമെന്നും ഐ.എൻ.എൽ സംസ്ഥാന ഓർഗനൈസിങ് സെക്രട്ടറി എൻ.കെ അബ്ദുൽ അസീസ് പ്രസ്താവിച്ചു. ലൗ ജിഹാദ് – ഐഎസ്‌ വിവാദങ്ങളാണ് സിനിമയുടെ പ്രമേയമായി അവതരിപ്പിക്കുന്നത്, എന്നാൽ കോടതികളും സർക്കാറുകളും തള്ളിക്കളഞ്ഞ ഈ വിവാദങ്ങളുടെ ചുവടുപിടിച്ച് വർഗീയ വംശീയ നുണ പ്രചാരണങ്ങളാണ് സിനിമയിലുള്ളതെന്ന് ട്രെയിലറിൽ നിന്ന് വ്യക്തമാണ്. കേരളത്തിൽ നടന്ന സംഭവങ്ങൾ ആണെന്ന് അണിയറ പ്രവർത്തകർ അവകാശപ്പെടുന്നുണ്ട്, എന്നാൽ സർക്കാർ പുറത്തുവിട്ട വിവരങ്ങൾ അനുസരിച്ച് സിനിമയിലെ അവകാശവാദങ്ങൾ പൂർണമായും വ്യാജമാണ്, അബ്ദുൽ അസീസ് പറഞ്ഞു.

ലവ് ജിഹാദ് യാഥാർത്ഥ്യമാണെന്ന് ആയിരുന്നു കെ.സി.ബി.സിയുടെ മുൻ നിലപാട്. ഒരേസമയം കക്കുകളി നാടകത്തെ നിരോധിക്കണമെന്ന് ആവശ്യപ്പെടുകയും, നുണകൾ കുത്തിനിറക്കപ്പെട്ട ‘ദി കേരള സ്റ്റോറി’ വിവാദത്തിൽ നിശബ്ദത തുടരുകയും ചെയ്യുന്നത് നീതീകരിക്കാനാവുമോ എന്ന് കെ.സി.ബി.സി വ്യക്തമാക്കണമെന്ന് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close