KERALAlocaltop news

പോലീസിനെ ആക്രമിച്ച് രക്ഷപെടാൻ ശ്രമിക്കവേ ബ്രൗൺ ഷുഗറുമായി പ്രതി പിടിയിൽ

കോഴിക്കോട് :
പോലീസിനെ ആക്രമിച്ച് രക്ഷപെടാൻ ശ്രമിക്കവേ ബ്രൗണ് ഷുഗറുമായി കൊളത്തറ അജ്മൽ വീട്ടിൽ മുഹമ്മദ് സിനാൻ ( 26  )  ഡിസ്ട്രിക്ട് ആന്റി നർകോടിക് സ്‌കോടിന്റെയും കസബ പോലീസിന്റെയും പിടിയിലായി.

മാങ്കാവും പരിസര പ്രദേശങ്ങളിൽ രാത്രികാലങ്ങളിൽ ലഹരി മരുന്ന് വിൽപന സജീവമാകുന്നുണ്ടെന്ന ഡാൻസഫ് സ്‌കോഡിന്റെ രഹസ്യ വിവരത്തിന്റെ അടിസ്‌ഥാനത്തിൽ കസബ ഇൻസ്‌പെക്ടർ പ്രജീഷ് എൻ ന്റെ നേതൃതത്തിൽ കസബ പോലീസും ഡാൻസഫ് സ്‌കോഡും തിരച്ചിൽ നടത്തുന്നതിനിടെ മുൻപ് നിരവധി തവണ ലഹരിമരുന്ന് കേസിൽ ഉൾപ്പെട്ട പ്രതി ചില്ലറ വിൽപ്പനയ്ക്കായി ബ്രൗണ് ഷുഗറുമായി പോലീസിന്റെ വലയിലാവുകയും എന്നാൽ പ്രതിയെ പിടികൂടുന്നതിനിടെ ഇയാൾ പോലീസിനെ പരിക്കേല്പിച് രക്ഷപ്പെടാൻ ശ്രമിക്കുകയുമായിരുന്നു. എന്നാൽ പോലീസ് ബലം പ്രയോഗിച്ച് ഇയാളെ കീഴടക്കി ഇയാളിൽ നിന്ന് കച്ചവടത്തിനായി പൊതിയിലാക്കി സൂക്ഷിച്ച 5 മില്ലി ഗ്രാം ബ്രൗണ് ഷുഗർ കണ്ടെടുത്തു. പിന്നീട് അറസ്റ്റ് ചെയ്ത് പോലീസിനെ അക്രമിച്ചതുൾപ്പെടെ യുള്ള വകുപ്പുകൾ ചേർത്ത് കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

മാരക ക്രിമിനൽ സ്വഭാവം ഉണ്ടാക്കുന്നതും മോഷണം പോലുള്ള കുറ്റകൃത്യങ്ങൾക്ക് അടിമ പെട്ടവരും പതിവായി ഉപയോഗിക്കുന്ന ലഹരി മരുന്നാണ് ബ്രൗണ് ഷുഗർ. ആക്രമണം കാണിക്കുന്ന ഇത്തരക്കാരെ പലപ്പോഴും പോലീസ് ജീവൻ പണയം വെച്ചാണ് പിടികൂടുന്നത്. ഇയാൾ പതിവായി കണ്ണൂർ കാസർകോട് ഭാഗങ്ങളിൽ നിന്നുമാണ് ലഹരി മരുന്നെത്തിക്കുന്നതെന്നും ഇതിന്റെ കണ്ണികളെ കുറിച്ച് അന്വേഷണം ഉണ്ടാകുമെന്നും പോലീസ് അറിയിച്ചു.

ഡാൻസഫ് സബ് ഇൻസ്‌പെക്ടർ മനോജ് എടയേടത്, എസ്.സി.പി.ഒ അഖിലേഷ് കെ സി.പി.ഒ സുനോജ് കാരയിൽ, ജിനേഷ് ചൂലൂർ, അർജുൻ കസബ സബ് ഇൻസ്‌പെക്ടർ ജഗത് മോഹൻ ദത്, ദിവ്യ വി.യു സി.പി.ഒ ബനീഷ്, അനൂപ്
എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close