കോഴിക്കോട്:
കാലിക്കറ്റ് ബുക്ക് ക്ലബിന്റെ ആഭിമുഖ്യത്തിൽ മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ വിഷുപ്പതിപ്പ് 2023 ലെ കഥകളും കവിതകളും ചർച്ച ചെയ്തു. പുതുതലമുറ എഴുത്തുകാർ പ്രമേയ സ്വീകരണത്തിലും അവതരത്തിലും സ്വീകരിക്കുന്ന നൂതന സങ്കേതങ്ങൾ മലയാള സാഹിത്യത്തിന് നല്ല പ്രതീക്ഷ നൽകുന്നുണ്ട്.
കാലിക്കറ്റ് ബുക്ക് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ചർച്ച ഉദ്ഘാടനം ചെയ്തു കൊണ്ട് കഥാകൃത്ത് ജയചന്ദ്രൻ നേത്രമംഗലത്ത് അഭിപ്രായപ്പെട്ടു. വർത്തമാന കാലത്തിന്റെ വിശ്വാസ രാഹിത്യത്തെയും, നൃശംസതയെയും തുറന്ന് കാട്ടുന്നതാണ് സമ്മാനാർഹമായ കഥകൾ എന്ന് ഹരീന്ദ്രനാഥ് എ.എസ് പറഞ്ഞു. യുദ്ധത്തിന്റെ കെടുതികളും,സ്ത്രീ ജീവിതത്തിന്റെ ആ കുലതകളും സൂക്ഷ്മമായി വിശകലനം ചെയ്യുന്ന വായാണ് കവിതകൾ ഡോ.വിനീഷ്.എ.കെ കൂട്ടിച്ചേർത്തു.
ഐസക് ഈപ്പൻ, സോ.എൻ.എം.സണ്ണി
മോഹനൻ പുതിയോട്ടിൽ,
വയലപ്ര ഹരിദാസൻ നമ്പ്യാർ എന്നിവർ സംസാരിച്ചു.